തൂനിസ്: രാജ്യത്തെ പാര്‍ലമെന്റ് പിരിച്ചുവിട്ടതായി തുനീഷ്യന്‍ പ്രസിഡന്റ് ഖൈസ് സഈദ്. ദേശീയ ടി.വിയിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ജൂലൈയില്‍ രാജ്യത്തെ അധികാരം പിടിച്ചെടുക്കുകയും പാര്‍ലമെന്റ് നിര്‍ത്തിവെക്കുകയും ചെയ്ത് എട്ട് മാസങ്ങള്‍ക്ക് ശേഷമാണിത്.
ഇന്ന്, ഈ ചരിത്ര നിമിഷത്തില്‍, രാഷ്ട്രത്തെയും അതിന്റെ സ്ഥാപനങ്ങളെയും സംരക്ഷിക്കുന്നതിന് ജനപ്രതിനിധിസഭ പിരിച്ചുവിടുന്നതായി ഞാന്‍ പ്രഖ്യാപിക്കുന്നു -പ്രസിഡന്റ് ഖൈസ് സഈദ് ബുധനാഴ്ച വ്യക്തമാക്കി.
പാര്‍ലമെന്റ് അംഗങ്ങള്‍ ഓണ്‍ലൈന്‍ സമ്മേളനം നടത്തി പ്രസിഡന്റിന്റെ ‘പ്രത്യേക നടപടികള്‍ക്കെതിരെ’ ബില്ലിലൂടെ വോട്ട് രേഖപ്പെടുത്തfചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷം, ദേശീയ സുരക്ഷാ സമിതി യോഗത്തിലാണ് ഖൈസ് സഈദ് ഇക്കാര്യം പ്രഖ്യാപിച്ചത്.
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj