Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യ: സര്‍ക്കാറിനെ പിരിച്ചുവിട്ട് പ്രസിഡന്റ്

തൂനിസ്: രാജ്യത്തെ സര്‍ക്കാറിനെ പ്രസിഡന്റ് ഖൈസ് സഈദ് ഞായറാഴ്ച പിരിച്ചുവിട്ടു. സര്‍ക്കാറിനെ പിരിച്ചുവിടുകയും, പാര്‍ലമെന്റ് മരവിപ്പിക്കുകയും ചെയ്ത് ഖൈസ് സഈദ് അനുയായികളെ ഞായറാഴ്ച രാത്രി തെരുവില്‍ അണിനിരത്തുകയായിരുന്നു. ഇത് അട്ടിമറിയാണെന്ന് ഖൈസ് സഈദിന്റെ എതിരാളികള്‍ വ്യക്തമാക്കി. 2019ലെ തെരഞ്ഞെടുപ്പ് വിജയത്തെ പുതിയ വിപ്ലവമെന്നാണ്  പ്രസിഡന്റ് ഖൈസ് സഈദ് വിശേഷിപ്പിച്ചിരുന്നത്.

63 വയസ്സുള്ള സ്വതന്ത്ര രാഷ്ട്രീയക്കാരനും മുന്‍ ഭരണഘടനാ അഭിഭാഷകനുമായ, ക്ലാസിക്കല്‍ അറബിയുടെ ഔദ്യോഗിക സംസാര ശൈലിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഖൈസ് സഈദ് തുനീഷ്യന്‍ രാഷ്ട്രീയത്തിലെ തര്‍ക്കമറ്റ സ്ഥാനീയനാണ്.

തന്റെ തെരഞ്ഞെടുപ്പിന് ഏകദേശം രണ്ട് വര്‍ഷത്തിനും, പാര്‍ലമെന്റിനെ ആഴത്തില്‍ ഭിന്നിപ്പിച്ച വ്യത്യസ്ത ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പിനും ശേഷം പ്രധാനമന്ത്രിയെയും പാര്‍ലമെന്റ് സ്പീക്കറെയും പ്രസിഡന്റ് ഖൈസ് മാറ്റിനിര്‍ത്തിയിരുന്നു. ഇത് ഭരണാഘടനപരമല്ലാത്ത അധികാര പ്രയോഗമാണെന്ന് വിമര്‍ശകര്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തിരുന്നു.

Related Articles