Current Date

Search
Close this search box.
Search
Close this search box.

പാര്‍ലമെന്റ് മരവിപ്പിച്ചതിനെതിരെ തുനീഷ്യന്‍ സ്പീക്കര്‍ ഗന്നൂശി

തൂനിസ്: അടുത്ത വര്‍ഷം വരെ പാര്‍ലമെന്റ് മരവിപ്പിക്കുമെന്ന പ്രഖ്യാപനത്തെ വിമര്‍ശിച്ച് തുനീഷ്യന്‍ സ്പീക്കര്‍ റാശിദ് ഗന്നൂശി. 2022ല്‍ അസംബ്ലി വോട്ടെടുപ്പ് നടക്കുന്നതുവരെ പാര്‍ലമെന്റ് നിര്‍ത്തിവെച്ചതായി തുനൂഷ്യന്‍ പ്രസിഡന്റ് ഖൈസ് സഈദ് പ്രഖ്യാപിച്ചതിന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് സ്പീക്കര്‍ റാശിദ് ഗന്നൂശി പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്. അടുത്ത വര്‍ഷം വരെ പാര്‍ലമെന്റ് നിര്‍ത്തിവെച്ചതിനെ പൂര്‍ണമായും തള്ളിക്കളയുന്നു. ഈയൊരു നടപടി ഭരണഘടനാപരമല്ലെന്നും നിമയവിരുദ്ധവുമാണെന്നും അന്നഹ്ദ പാര്‍ട്ടിയുടെ അധ്യക്ഷന്‍ കൂടിയായ റാശിദ് ഗന്നൂശി പറഞ്ഞു.

ഈ നീക്കം ഒറ്റയാള്‍ ഭരണം നീട്ടികൊണ്ടുപോവുകയും, രാജ്യത്തെ രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധി ആക്കംകൂട്ടുകയും ചെയ്യും. സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങള്‍ തുനീഷ്യയെ അന്തര്‍ദേശീയമായി ഒറ്റപ്പെടുത്തുകയും ചെയ്യും. പ്രസിഡന്റ് ഖൈസ് സഈദ് പ്രഖ്യാപിച്ച ‘പ്രത്യേക നടപടികള്‍’ ഉടന്‍ റദ്ദാക്കുകയാണ് നിലവിലെ പ്രതിസന്ധിയില്‍നിന്ന് പുറത്തുകടക്കാനുള്ള ഏക മാര്‍ഗം -അദ്ദേഹം ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

അടുത്ത ജൂലൈയില്‍ ഭരണഘടനാ ഹിതപരിശോധനയും, ഡിസംബറില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പും നടക്കുമെന്ന് പ്രസിഡന്റ് ഖൈസ് ഡിസംബര്‍ 13ന് അറിയിച്ചിരുന്നു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles