Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യക്കാര്‍ ചോദിക്കുന്നു; അന്നഹ്ദ നേതാക്കള്‍ എവിടെ

തൂനിസ്: അന്നഹ്ദ പാര്‍ട്ടി നേതാവ് നൂറുദ്ധീന്‍ ബഹീരി എവിടെയാണ് എന്ന ചോദ്യമാണ് ഇപ്പോള്‍ രാജ്യത്ത് ഉയരുന്നത്. രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയായ അന്നഹ്ദയുടെ നേതാവാണ് നൂറുദ്ധീന്‍ ബഹീരി. മുന്‍ നീതിന്യായ മന്ത്രിയും അന്നഹ്ദയുടെ ഡെപ്യൂട്ടി പ്രസിഡന്റുമായ ബഹീരിയെ തലസ്ഥാനമായ തൂനിസില്‍ വെച്ച് വെള്ളിയാഴ്ച സാധാരണ വസ്ത്രം ധരിച്ച ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്യുന്നത്. ഉത്തരാഫ്രിക്കന്‍ രാജ്യമായ തുനീഷ്യയിലെ വലിയ പാര്‍ട്ടി നേതാവിന്റെ അറസ്റ്റിനെ സംബന്ധിച്ച് അധികൃതര്‍ യാതൊരു വിവരവും പുറത്തുവിടാത്തതില്‍ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്.

വെള്ളിയാഴ്ച ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്ത മുന്‍ ആഭ്യന്തര മന്ത്രി ഫത്ഹി ബല്‍ദി, മുന്‍ നീതിന്യായ മന്ത്രി നൂറുദ്ധീന്‍ ബഹീരി എന്നിവരെ സംബന്ധിച്ച് അധികൃതര്‍ യാതൊരു വിവരവും നല്‍കിയിട്ടില്ലെന്ന് രാജ്യത്തെ പീഡനം തടയുന്ന സ്വതന്ത്ര ദേശീയ ബോഡി (Independent national body for the prevention of torture) അറിയിച്ചു.

രണ്ടുപേരെ കുറിച്ചുള്ള വിവരം അന്വേഷിച്ചപ്പോള്‍ ആഭ്യന്തര മന്ത്രാലയം യാതൊരു പ്രതികരണവും നല്‍കിയില്ലെന്ന് ഐ.എന്‍.പി.ടി പ്രസിഡന്റ് ഫത്ഹി അല്‍ ജര്‍റി പറഞ്ഞു. കഴിഞ്ഞ ജൂലൈ 25ന് പ്രസിഡന്റ് ഖൈസ് സഈദ് അധികാരം പിടിച്ചെടുക്കുന്നത് വരെ അന്നഹ്ദ പാര്‍ട്ടി രാജ്യത്തെ രാഷ്ട്രീയത്തില്‍ പ്രധാന പങ്ക് വഹിച്ചിരുന്നു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles