Current Date

Search
Close this search box.
Search
Close this search box.

സ്പീക്കര്‍ സ്ഥാനത്തുനിന്നും ഗനൂഷിയെ പുറത്താക്കാനുള്ള ശ്രമവുമായി തുനീഷ്യന്‍ പാര്‍ട്ടികള്‍

തൂനിസ്: തുനീഷ്യന്‍ പാര്‍ലമെന്റ് സ്പീക്കര്‍ സ്ഥാനത്തുനിന്നും റാഷിദ് ഗനൂഷിയെ പുറത്താക്കാനുള്ള ശ്രമവുമായി തുനീഷ്യന്‍ പാര്‍ട്ടികള്‍ രംഗത്ത്. ഗനൂഷിക്കെതിരെ അവിശ്വാസ പ്രമേയം പാസാക്കാനൊരുങ്ങുകയാണ് അഞ്ച് പാര്‍ട്ടികള്‍. പുതിയ സര്‍ക്കാര്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് തുനീഷ്യയിലെ ഇസ്ലാമിസ്റ്റ് പാര്‍ട്ടികള്‍ രംഗത്തെത്തിയതോടെയാണ് തുനീഷ്യയില്‍ ഭരണപ്രതിസന്ധി ഉടലെടുത്തത്.

അന്നഹ്ദ പാര്‍ട്ടിയുടെ സഹസ്ഥാപകന്‍ കൂടിയായ ഗനൂഷിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത് പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയാണ്. 2011ലെ അറബ് വസന്തത്തെത്തുടര്‍ന്ന് നടന്ന ജനകീയ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ 2013ലാണ് തുനീഷ്യയില്‍ അന്നഹ്ദ പാര്‍ട്ടി അധികാരത്തിലേറുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ പ്രധാനമന്ത്രി എലിസ് ഫക്ഫഖിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവന്നിരുന്നു. സര്‍ക്കാര്‍ മാറ്റത്തിന് അന്നഹ്ദ പിന്തുണ നല്‍കുകയും ചെയ്തിട്ടുണ്ട്. അന്നഹ്ദയെ സംബന്ധിച്ചിടത്തോളം വലിയ രാഷ്ട്രീയ വെല്ലുവിളിയാണിത്.

Related Articles