Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യന്‍ പാര്‍ലമെന്റേറിയന് തടവ് വിധിച്ച് കോടതി

തൂനിസ്: പാര്‍ലമെന്റേറിയന്‍ മെഹ്ദി ബിന്‍ ഗരീബക്ക് തുനീഷ്യന്‍ കോടതി ഞായറാഴ്ച തടവ് വിധിച്ചു. നികുതി വെട്ടിപ്പ്, പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് തടവ് വിധിച്ചിരിക്കുന്നത്. വ്യവസായിയും, മുന്‍ മന്ത്രിയും, പ്രതിപക്ഷ മതേതര പാര്‍ട്ടിയായ തഹ്‌യാ തൂനിസ് പാര്‍ട്ടി അംഗവുമാണ് മെഹ്ദി ബിന്‍ ഗരീബ. പ്രസിഡന്റ് ഖൈസ് സഈദ് പാര്‍ലമെന്റ് പിരിച്ചുവിടുകയും, നിയമനിര്‍മാണ, കാര്യനിര്‍വണ അധികാരം പിടിച്ചെടുക്കുകയും ചെയ്തതിന് ശേഷം അറസ്റ്റ് ചെയ്യപ്പെടുന്ന അവസാനത്തെ പാര്‍ലമെന്റേറിയനാണ് മെഹ്ദി.

ജൂലൈ 25ന് പ്രസിഡന്റ് ഖൈസ് സഈദ് പ്രധാനമന്ത്രിയെ പുറത്താക്കുകയും, പാര്‍ലമെന്റ് പിരിച്ചുവിടുകയും ചെയ്ത ശേഷം ഇസ്‌ലാമിക് പാര്‍ട്ടിയായ അന്നഹ്ദയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അന്‍വര്‍ മഅ്‌റൂഫിനെ അധികാരം ദുര്‍വിനിയോഗം ചെയ്‌തെന്ന് ആരോപിച്ച് വീട്ടുതടങ്കലിലാക്കിയിരുന്നു.

അനധികൃതമായി അള്‍ജീരിയയിലേക്ക് കടന്നുവെന്ന് ആരോപിച്ച് മുന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥി നബീല്‍ ഖുറവിയെയും സഹോദരനെയും ആഗ്‌സറ്റ് 30ന് കസ്റ്റഡിയിലെടുത്തിരുന്നു.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles