Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യയില്‍ പ്രതിഷേധക്കാര്‍ എണ്ണ ഉത്പാദന കേന്ദ്രം പൂട്ടിച്ചു

തൂനിസ്: തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും രൂക്ഷമായ തുനീഷ്യയല്‍ ജനങ്ങളുടെ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ദക്ഷിണ തുനീഷ്യയിലെ പ്രധാന എണ്ണ ഉത്പാദന കേന്ദ്രം പ്രതിഷേധക്കാര്‍ അടച്ചു പൂട്ടിച്ചു.

വ്യാഴാഴ്ച നൂറുകണക്കിന് പ്രക്ഷോഭകരാണ് അല്‍ കമൂര്‍ എണ്ണ ഉത്പാദന കേന്ദ്രത്തിലെത്തിയത്. പട്ടണത്തിന്റെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മരുഭൂമിക്ക് സമീപമാണ് എണ്ണ സ്റ്റേഷന്‍. ഹെലികോപ്റ്റര്‍ അടക്കം സുരക്ഷ സൈനികരുടെ അകമ്പടി ഉണ്ടായത് വകവെക്കാതെയാണ് ജനം ഇവിടേക്ക് ഒഴുകിയെത്തിയത്. എന്നാല്‍ ജനങ്ങളും സുരക്ഷ സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍ ഒന്നും നടന്നില്ല.

ഉയര്‍ന്ന തൊഴിലില്ലായ്മയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മൂലം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മേഖലയില്‍ സര്‍ക്കാര്‍ കൂടുതല്‍ നിക്ഷേപം നടത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. രാജ്യത്ത് കഴിഞ്ഞ ഏതാനും ആഴ്ചകളായി ഈ വിഷയത്തില്‍ പ്രതിഷേധം അരങ്ങേറുന്നുണ്ട്. പാര്‍ശ്വവത്കൃത മേഖലയിലും സ്വകാര്യ മേഖലയിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.

Related Articles