Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യ: ഏകാധിപത്യത്തിലേക്ക് കൊണ്ടുപോകുന്ന ഭരണഘടനക്കെതിരെ പ്രതിഷേധക്കാര്‍

തൂനിസ്: രാജ്യത്ത് തിങ്കളാഴ്ച നടക്കുന്ന പുതിയ ഭരണഘടനാ ഹിതപരിശോധനക്കെതിരെ നൂറുകണക്കിന് പ്രതിഷേധക്കാര്‍ സെന്‍ട്രല്‍ തൂനിസില്‍ ശനിയാഴ്ച ഒത്തുചേര്‍ന്നു. പുതിയ ഭരണഘടന നിയമവിരുദ്ധമാണെന്നാണ് പ്രതിഷേധക്കാര്‍ അഭിപ്രായപ്പെട്ടു. ഒരു മാസം മുമ്പ്, തനിക്ക് കൂടുതല്‍ അധികാരം നല്‍കുകയും, പാര്‍ലമെന്റിന്റെയും ജുഡീഷ്യറിയുടെയും അധികാരം നിയന്ത്രിക്കുകയും, തന്റെ അധികാരത്തെ പരിശോധിക്കുന്ന മിക്കതും ഒഴിവാക്കുകയും ചെയ്യുന്ന കരട് ഭരണഘടന പ്രസിഡന്റ് ഖൈസ് സഈദ് പ്രസിദ്ധീകരിച്ചിരുന്നു.

ഹിതപരിശോധന ഏകാധിപത്യ ഭരണത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാനുള്ള ഏറ്റവും പുതിയ നീക്കമാണെന്ന് പ്രതിഷേധിക്കാര്‍ കുറ്റപ്പെടുത്തി. പ്രസിഡന്റ് ഖൈസ് സഈദ് ഒരു വര്‍ഷം മുമ്പ് പിരിച്ചുവിട്ട പാര്‍ലമെന്റിലെ ഏറ്റവും വലിയ മുസ് ലിം പാര്‍ട്ടിയായ അന്നഹ്ദയും ആക്ടിവിസ്റ്റ് സംഘടനയായ സിറ്റിസണ്‍സ് എഗെയ്ന്‍സ്റ്റ് ദ കൂവും ഉള്‍പ്പെടുന്ന സഖ്യമാണ് ശനിയാഴ്ച പ്രതിഷേധം സംഘടിപ്പിച്ചത്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles