Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യ: പ്രസിഡന്റ് സ്ഥാനാര്‍ഥി നബീല്‍ ഖുറവി ജയില്‍ മോചിതനായി

തൂനിസ്: തുനീഷ്യയിലെ അപ്പീല്‍ കോടതി ബുധനാഴ്ച പ്രസിഡന്റ് സ്ഥാനാര്‍ഥി നബീല്‍ ഖുറവിയെ ജയില്‍ മോചിതനാക്കി. ഞയാറാഴ്ച നടക്കാനിരിക്കുന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് അപ്പീല്‍ കോടതിയുടെ തീരുമാനം. കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ് തുടങ്ങിയ ആരോപണത്തെ തുടര്‍ന്നാണ് പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ ഖുറവി ആഗസ്തില്‍ അറസ്റ്റുചെയ്യപ്പെടുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പിനു മുമ്പുളള പ്രചരണ സമയത്ത് അദ്ദേഹം ജയിലിലായിരുന്നു.

നബീല്‍ ഖുറവിയെ പെട്ടെന്നുതന്നെ മോചിപ്പിക്കണമെന്ന് അപ്പീല്‍ കോടതി തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കമാല്‍ ബിന്‍ മസൂദ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഖുറവിയുടെ ജയില്‍ മോചനം അവസാനത്തില്‍ ഞങ്ങളെ സംരക്ഷിച്ചു- ഖുറവിയുടെ വക്താവ് ഹതീം മാലിക്ക് പറഞ്ഞു.

Related Articles