Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യ: അല്‍ജസീറ ഓഫീസിന് നേരെ പൊലീസ് ആക്രമണം

തൂനിസ്: തലസ്ഥാനമായ തൂനിസിലെ അല്‍ജസീറ ഓഫീസ് പൊലീസ് ആക്രമിക്കുകയും മുഴുവന്‍ ജീവനക്കാരെ പുറത്താക്കുകയും ചെയ്തതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. പ്രസിഡന്റ് ഖൈസ് സഈദ് ഞായറാഴ്ച രാജ്യത്തെ സര്‍ക്കാറിനെ പിരിച്ചുവിട്ടതിനെ തുടര്‍ന്നാണിത്. ഖൈസ് സഈദിന്റെ നടപടി അട്ടിമറയെന്നാണ് എതിരാളികള്‍ വിശേഷിപ്പിക്കുന്നത്.

തരഞ്ഞെടുപ്പിന് ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷം പ്രധാനമന്ത്രിയെയും പാര്‍ലമെന്റ് സ്പീക്കറെയും പ്രസിഡന്റ് ഖൈസ് മാറ്റിനിര്‍ത്തിയിരുന്നു. രാജ്യത്ത് ഭരണാഘടനപരമല്ലാത്ത അധികാര പ്രയോഗമാണ് പ്രസിഡന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.

Related Articles