Current Date

Search
Close this search box.
Search
Close this search box.

മാറ്റത്തിന് അഭിപ്രായം തേടി തുനീഷ്യ

തൂനിസ്: പുതിയ ഭരണഘടനയുടെ കരട് തയാറുക്കുന്നതിന് സഹായിക്കുന്ന രാജ്യവ്യാപകമായ അഭിപ്രായ രൂപീകരണ പ്രക്രിയക്ക് തുടക്കം കുറിച്ചതായി ഉത്തരാഫ്രിക്കാന്‍ രാജ്യമായ തുനീഷ്യന്‍ സാങ്കേതിക മന്ത്രാലയം അറിയിച്ചു. ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 20 വരെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിലൂടെ പൗരന്മാരോട് നിര്‍ദേശങ്ങള്‍ അയക്കാന്‍ മന്ത്രാലയം ആഹ്വാനം ചെയ്തു. അധികാരം ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന പ്രസിഡന്റ് ഖൈസ് സഈദ് മുന്നോട്ടുവെക്കുന്ന പരിഷ്‌കരണ പദ്ധതിയുടെ ഭാഗമാണിത്.

അയക്കേണ്ട നിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ്, സമ്പദ്‌വ്യവസ്ഥ, സാമ്പത്തികം, സാമൂഹികം, വികസനം, ആരോഗ്യം, വിദ്യാഭ്യാസം, സാംസ്‌കാരികം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് -അല്‍ജസീറ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

ഭരണഘടനാ ഹിതപരിശോധന ജൂലൈ 25നാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രസിഡന്റ് ഖൈസ് സഈദ് രാജ്യത്തെ സര്‍ക്കാറിനെ പുറത്താക്കുകയും പാര്‍ലമെന്റ് പിരിച്ചുവിടുകയും അധികാരമെല്ലാം കൈപ്പിടിയിലൊതുക്കുകയും ചെയ്ത് കൃത്യമായി ഒരു വര്‍ഷത്തിന് ശേഷമാണ് ഹിതപരിശോധന നടക്കുന്നത്.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles