Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യന്‍ മുന്‍ പ്രസിഡന്റ് മുന്‍സിഫ് മര്‍സൂഖിക്ക് നാല് വര്‍ഷം തടവ്

തൂനിസ്: മുന്‍ പ്രസിഡന്റ് മുന്‍സിഫ് മര്‍സൂഖിക്ക് തുനീഷ്യന്‍ കോടതി നാല് വര്‍ഷം തടവ് വിധിച്ചു. രാജ്യത്തെ വൈദേശിക സുരക്ഷ ലംഘിച്ചുവെന്ന കുറ്റത്തിനാണ് തുനീഷ്യന്‍ കോടതി ബുധനാഴ്ച നാല് വര്‍ഷം തടവ് വിധിച്ചരിക്കുന്നതെന്ന് തൂനിസ് അഫ്രിക്ക് പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു.

തുനീഷ്യന്‍ നയതന്ത്രബന്ധത്തിന് പ്രശ്‌നം സൃഷ്ടിക്കുന്നത് ലക്ഷ്യംവെച്ചുള്ള വിദേശ രാഷ്ട്ര ഏജന്റുകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയാണ് മര്‍സൂഖിക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. ശിക്ഷ വേഗത്തില്‍ നടപ്പിലാക്കുന്നതിന് അനുമതിയുണ്ടെന്ന് കോടതി അറിയിച്ചു. മര്‍സൂഖി കോടതിയില്‍ ഹാജരായിരുന്നില്ല.

2011-2014 കാലയളവില്‍ തുനീഷ്യന്‍ പ്രസിഡന്റായിരുന്ന മര്‍സൂഖി പ്രസിഡന്റ് ഖൈസ് സഈദിന്റെ കടുത്ത വിമര്‍ശകനായിരുന്നു. ഒക്ടോബറില്‍ പാരിസില്‍ നടത്തിയ പ്രസംഗത്തില്‍, തുനീഷ്യയുടെ മുന്‍ അധിനിവേശ ശക്തിയായ ഫ്രാന്‍സിനോട് ‘തുനീഷ്യയിലെ സ്വേച്ഛാധിപത്യ വ്യവസ്ഥയെ’ സഹായിക്കരുതെന്ന് മര്‍സൂഖി ആവശ്യപ്പെട്ടിരുന്നു. കൂടാതെ, ഖൈസ് സഈദിനെ സ്വേച്ഛാധിപതിയായി അദ്ദേഹം മുദ്രകുത്തുകയും ചെയ്തിരുന്നു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles