Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യ: അഴിമതി വിരുദ്ധ മുന്‍ തലവന്‍ വീട്ടുതടങ്കലില്‍

തൂനിസ്: രാജ്യത്തെ അഴിമതി വിരുദ്ധ ഏജന്‍സിയുടെ മുന്‍ തലവന്‍ ശൗഖി തബീബ് വീട്ടുതടങ്കലില്‍. കമ്മീഷന്‍ ആസ്ഥാനം നിയന്ത്രണത്തിലാക്കി മണിക്കൂറുകള്‍ക്ക് ശേഷമാണിത് -അല്‍ജസീറ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. 2016 മുതല്‍ 2020ല്‍ പ്രധാനമന്ത്രി ഇല്‍യാസ് ഫഖ്ഫാഖ് അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതുവരെ സ്വതന്ത്ര അതോറിറ്റി തലവനായിരുന്നു ശൗഖി തബീബ്.

വീടിന് മുന്നില്‍ നിലയുറപ്പിച്ച സുരക്ഷാ പരിശോധന വിഭാഗം എന്നെ വീട്ടുതടങ്കില്‍ വെക്കാനുള്ള തീരുമാനം പുറപ്പെടുവിച്ചതായി അറിയിച്ചു. നിയമവും ഭരണഘടനയും വകവെച്ച് നല്‍കുന്ന എന്റെ അവകാശം ലംഘിച്ചുകൊണ്ടാണത് -തബീബ് വെള്ളിയാഴ്ച ഫേസ്ബുക്കില്‍ കുറിച്ചു. അഭ്യന്തര മന്ത്രി ഇതിനോട് പ്രതികരിക്കാന്‍ തയാറായിട്ടില്ല.

കഴിഞ്ഞ മാസം പ്രസിഡന്റ് ഖൈസ് സഈദ് പ്രധാനമന്ത്രിയെ പുറത്താക്കുകയും, പാര്‍ലമെന്റ് പിരിച്ചുവിടുകയും ചെയ്ത നടപടിയുടെ തുടര്‍ച്ചയാണിത്. പ്രസിഡന്റ് ഖൈസ് സഈദിന്റെ നടപടി ‘അട്ടിമറി’യാണെന്ന് വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.

Related Articles