Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യ: പ്രാഥമിക ഫലത്തില്‍ അന്നഹ്ദക്ക് മുന്‍തൂക്കം

തൂനിസ്: തുനീഷ്യയിലെ ആദ്യഘട്ട തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. ഇസ്‌ലാമിക പാര്‍ട്ടിയായ അന്നഹ്ദക്കാണ് മുന്‍തൂക്കം. സര്‍ക്കാര്‍ രൂപീകരിക്കാന്‍ മറ്റു പാര്‍ട്ടികളുമായി സഖ്യത്തിലേര്‍പ്പെടേണ്ടി വരുമെന്നാണ് പ്രാഥമിക ഫലം കാണിക്കുന്നത്. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ റാശിദ് ഗന്നൂശിയുടെ പാര്‍ട്ടിയായ അന്നഹദക്ക് 217ല്‍ 52 സീറ്റുകള്‍ നേടാനായി. എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായിട്ടുളളത് 109 സീറ്റുകളാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മറ്റു പാര്‍ട്ടികളുമായി സഖ്യത്തിലേര്‍പ്പെടേണ്ടതായി വരും.

കാലങ്ങളായി അന്നഹ്ദ പാര്‍ട്ടിയെ നയിക്കുന്ന റാശിദ് ഗന്നൂശി ഒരിക്കല്‍ പോലും മത്സരിച്ചിട്ടില്ലാത്ത തൂനിസില്‍ ഒരു സീറ്റ് നേടിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബുധനാഴ്ച വൈകിട്ട് അറിയിച്ചു. മാധ്യമ പ്രമുഖനായ നബീല്‍ ഖുറവി ഈയിടെ രൂപീകരിച്ച ഖല്‍ബ് തൂനിസ് എന്ന പാര്‍ട്ടി 38 സീറ്റും നേടി.

Related Articles