Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യയില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു

തൂനിസ്: തുനീഷ്യയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിവാദ സ്ഥാനാര്‍ത്ഥിയായ നബീല്‍ കറോയിയെ പൊലിസ് അറസ്റ്റ് ചെയ്തു. ജൂലൈ ആദ്യത്തില്‍ കറോയിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുവെന്ന പ്രഖ്യാപനം വന്നതിനു ശേഷമായിരുന്നു ആരോപണം.

എങ്കിലും അദ്ദേഹം മത്സരരംഗത്ത് തുടര്‍ന്നു. തുടര്‍ന്ന് വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ 15 അംഗ സംഘമടങ്ങുന്ന പൊലിസെത്തി അറസ്റ്റു ചെയ്തത്. മൊഗുല്‍ ഖല്‍ബ് തൂനിസ് പാര്‍ട്ടിയാണ് അറസ്റ്റ് ചെയ്ത വിവരം അറിയിച്ചത്. തുനീഷ്യന്‍ പ്രസിഡന്റായിരുന്ന ബെജി സെയ്ദ് അസ്സബ്‌സിയുടെ നിര്യാണത്തെത്തുടര്‍ന്നാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബര്‍ 15നാണ് തുനീഷ്യയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. 56കാരനായ നബീല്‍ കറോയ് രാജ്യത്തെ പ്രധാന ടെലിവിഷന്‍ ചാനലിന്റെ സ്ഥാപകന്‍ കൂടിയാണ്.

Related Articles