Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യയില്‍ പ്രതിഷേധം; രണ്ടാം ദിവസവും അറസ്റ്റ് തുടരുന്നു

തൂനിസ്: പൊലീസും പ്രതിഷേധക്കാരും തമ്മിലെ ആക്രമണോത്സുകമായ ഏറ്റുമുട്ടല്‍ രണ്ടാം ദിനത്തിലേക്ക്. തലസ്ഥാനമായ തൂനിസിലും രാജ്യത്തെ വിവാധ ഭാഗങ്ങളിലും പ്രതിഷേധം തുടരുകയാണ്. രണ്ടാം ദിവസമായ ഞായറാഴ്ച നടന്ന പ്രതിഷേധത്തില്‍ ഒരുപാട് യുവാക്കളെ തുനീഷ്യന്‍ സുരക്ഷാ സേന അറസ്റ്റ് ചെയ്തു.

അഭൂതപൂര്‍വമായ സാമ്പത്തിക പ്രതിസന്ധി, കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച മുതല്‍ ഏര്‍പ്പെടുത്തിയ രാജ്യവ്യാപകമായ അടച്ചിടല്‍ എന്നിവയാണ് രാജ്യത്ത് ഇപ്പോള്‍ പ്രതിഷേധത്തിന് തിരികൊളുത്തിയിരിക്കുന്നത്.

242 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. അതില്‍ത അധികവും മുതലുകള്‍ നശിപ്പിക്കുകയും, കടകളും ബാങ്കുകളും അര്‍ധരാത്രിയില്‍ കൊള്ളയടിക്കാന്‍ ശ്രമിക്കുകയും ചെയ്ത യുവാക്കളും ചെറുപ്പക്കാരുമാണ് -ആഭ്യന്തര സുരക്ഷാ വക്താവ് വലീദ് ഹകീമ പറഞ്ഞു. ദാരിദ്രം, അഴിമതി, അനീതി തുടങ്ങിയവക്കെതിരായ വിപ്ലവത്തിന് ഒരു പതിറ്റാണ്ട് പിന്നിടുമ്പോള്‍ രാജ്യം ജനാധിപത്യപരമായി പുരോഗതി കൈവരിച്ചെങ്കിലും, സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്.

Related Articles