Current Date

Search
Close this search box.
Search
Close this search box.

‘നൂറ്റാണ്ടിലെ കരാറി’നെതിരെ തുനീഷ്യ

തൂനിസ്: യു.എസിന്റെ നേതൃത്വത്തില്‍ ചിട്ടപ്പെടുത്തിയ ഫലസ്തീന്‍-ഇസ്രായേല്‍ സമാധാന ഉടമ്പടിയായ ‘നൂറ്റാണ്ടിലെ കരാറി’നെതിരെ തുനീഷ്യയും രംഗത്ത്. അറബ്-മുസ്ലിം രാജ്യങ്ങള്‍ വ്യാപകമായി കരാറിനെ എതിര്‍ക്കുകയാണെന്നും അതിനാല്‍ തന്നെ കരാര്‍ പരാജയപ്പെടുമെന്നും തുനീഷ്യന്‍ ജനത അഭിപ്രായപ്പെട്ടു.

തുനീഷ്യയിലെ ജനതയുമായി അനദോലു ഏജന്‍സി നടത്തിയ സംഭാഷണത്തിലാണ് ഇത്തരം അഭിപ്രായപ്രകടനം നടത്തിയത്.
ഞങ്ങളെല്ലാം നൂറ്റാണ്ടിലെ കരാറിന് എതിരാണ്. കാരണം അത് ഫലസ്തീനികളെ പുറത്താക്കുന്നതും ജറൂസലേം അടങ്ങുന്ന ഫലസ്തീന്റെ ഭാഗം സയണിസ്റ്റ് ഭരണകൂടത്തിന് കൈമാറുന്നതാണെന്നും 47കാരനായ സെയ്ദ് ഹാതിം പറഞ്ഞു. ഞങ്ങള്‍ ഫലസ്തീനികളുടെ പ്രതിരോധത്തെ പിന്തുണക്കുന്നു. ഈ കരാര്‍ പശ്ചിമേഷ്യയില്‍ അമേരിക്കക്ക് സ്വാധീനം ചെലുത്താനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles