Current Date

Search
Close this search box.
Search
Close this search box.

ട്രംപിന്റെ പശ്ചിമേഷ്യന്‍ ദൂതന്‍ രാജിവെച്ചു

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മിഡിലീസ്റ്റ് ദൂതന്‍ ജേസണ്‍ ഗ്രീന്‍ ബ്‌ളാട് രാജിവെച്ചു. യു.എസ് ഭരണകൂടത്തെ ഉദ്ധരിച്ചാണ് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തു വന്നത്. 2017ല്‍ ഉത്തരവാദിത്വമേറ്റെടുത്ത ഗ്രീന്‍ബ്ലാട്ട് കേവലം രണ്ടു വര്‍ഷം മാത്രമാണ് ഈ പദവിയിലിരുന്നത്.

ഒരാഴ്ച്ചക്കകം രാജിവെച്ച് ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നൂറ്റാണ്ടിന്റെ കരാര്‍ എന്ന് വിളിക്കപ്പെടുന്ന കരാറിനായി നേതൃത്വം നല്‍കിയവരില്‍ പ്രധാനിയാണ് ഗ്രീന്‍ബ്‌ളാട്ട്. ട്രംപിന്റെ പശ്ചിമേഷ്യന്‍ സമാധാന പദ്ധതി നടപ്പാക്കാന്‍ കാലതാമസം നേരിടുന്നതാണ് രാജിവെക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related Articles