Current Date

Search
Close this search box.
Search
Close this search box.

ആണവ സമ്പുഷ്ടീകരണം: ഇറാനെ തന്നെ തിരിഞ്ഞു കൊത്തുമെന്ന് ട്രംപ്

Trump.jpg

വാഷിങ്ടണ്‍: ആണവ സമ്പുഷ്ടീകരണം വര്‍ധിപ്പിക്കുമെന്ന ഭീഷണിയുമായി രംഗത്തെത്തിയ ഇറാന് മറുപടിയുമായി വീണ്ടും യു.എസ്. ഇറാന്റെ നടപടികള്‍ അവരെ തന്നെ തിരിഞ്ഞുകൊത്തുമെന്നാണ് കഴിഞ്ഞ ദിവസം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്.

2015ലെ ആണവ കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ച് ഇറാന്‍ തങ്ങളുടെ ആണവ സമ്പുഷ്ടീകരണം വര്‍ധിപ്പിക്കുമെന്നും തങ്ങള്‍ക്കാവശ്യമുള്ളത്ര യുറേനിയം ഉത്പാദിപ്പിക്കുമെന്നുമാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞത്. ഇറാന്റെ ഭീഷണിയില്‍ ഞങ്ങള്‍ ജാഗ്രതയിലാണെന്നും മുമ്പ് ആരും ചെയ്യാത്തത് പോലെ അത് അവരെ തന്നെ തിരിച്ചു കടിക്കുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

Related Articles