Current Date

Search
Close this search box.
Search
Close this search box.

ഇദ്‌ലിബ്: ബശ്ശാര്‍ അസദിന് മുന്നറിയിപ്പുമായി ട്രംപ്

ഇദ്‌ലിബ്: സിറിയയിലെ വിമത കേന്ദ്രമായ ഇദ്‌ലിബില്‍ സിറിയന്‍ സൈന്യം നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ ട്രംപ് രംഗത്ത്. ഇദ്‌ലിബില്‍ റഷ്യ-ഇറാന്‍ സഖ്യത്തിന്റെ കൂടെ ആക്രമണങ്ങള്‍ തുടരുന്ന സിറിയന്‍ സൈന്യത്തിനാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. ഗുരുതരമായ മനുഷ്യത്വ ലംഘനാണ് ഇദ്‌ലിബില്‍ നടക്കുന്നതെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്.

ആയിരക്കണക്കിന് ആളുകളാണ് ഇദ്‌ലിബ് പ്രവിശ്യയില്‍ കൊല്ലപ്പെടുന്നതെന്നും ഇത് സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും ട്വീറ്റില്‍ പറയുന്നുണ്ട്. സിറിയയിലെ അവസാന വിമത കേന്ദ്രത്തിനെതിരെ വലിയ ആക്രമണങ്ങളാണ് നടത്താന്‍ പോകുന്നതെന്ന് സിറിയ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

സിറിയന്‍ സര്‍ക്കാരിന്റെ ഈ സൈനിക ക്യാംപയിന്‍ മൂലം ആയിരക്കണക്കിന് സാധരണക്കാരെ ബാധിക്കുമെന്നും വിനാശകരമായ അനന്തര ഫലമായിരിക്കും ഇതിലൂടെയുണ്ടാവുക എന്നും യു.എന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. രാസായുധം ഉപയോഗിക്കരുതെന്നുമാവശ്യപ്പെട്ട് സിറിയക്കെതിരെ വ്യാപക ക്യാംപയിനും നടക്കുന്നുണ്ട്.

Related Articles