Current Date

Search
Close this search box.
Search
Close this search box.

എണ്ണ ഉത്പാദനം: ട്രംപ് സൗദിക്ക് മുന്നറിയിപ്പ് നല്‍കിയെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: എണ്ണ ഉത്പാദനവുമായി ബന്ധപ്പെട്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് ഡാണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയെന്ന് റിപ്പോര്‍ട്ട്. ഒപെകിനുള്ള എണ്ണ വിതരണം വെട്ടികുറക്കുന്നില്ലെങ്കില്‍ യു.എസ് സൗദിക്ക് നല്‍കുന്ന സൈനിക സഹായം നിര്‍ത്തലാക്കുമെന്നാണ് ട്രംപ് അറിയിച്ചത്. റഷ്യയുമായി സൗദി നടത്തുന്ന എണ്ണ യുദ്ധം അവസാനിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഏപ്രില്‍ രണ്ടിനാണ് ഇക്കാര്യമാവശ്യപ്പെട്ട് ട്രംപ് ബിന്‍ സല്‍മാന്‍ ഫോണ്‍ വിളിച്ചത്. സൗദി അറേബ്യയില്‍ നിന്നും യു.എസ് സൈനികരെ പിന്‍വലിക്കാനുള്ള നീക്കം താന്‍ തടയില്ലെന്ന് ട്രംപ് പറഞ്ഞതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നാല് കേന്ദ്രങ്ങളെ ഉദ്ധരിച്ചാണ് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് എന്ന് മിഡില്‍ ഈസ്റ്റ് മോണിറ്ററും റിപ്പോര്‍ട്ട് ചെയ്തു.

10 ദിവസത്തിനു ശേഷം എണ്ണ ഉത്പാദനത്തില്‍ കുറവു വരുത്തിയെന്നും കോവിഡിന്റെ പശ്ചാതലത്തില്‍ ആഗോള എണ്ണ വിലയില്‍ വലിയ ഇടിവ് ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles