Current Date

Search
Close this search box.
Search
Close this search box.

ഉര്‍ദുഗാന്റെ ക്ഷണം സ്വീകരിച്ച് ട്രംപ്; അടുത്ത വര്‍ഷം തുര്‍ക്കി സന്ദര്‍ശിക്കും

അങ്കാറ: തുര്‍ക്കിയിലേക്കുള്ള ഉര്‍ദുഗാന്റെ ക്ഷണം ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ചു. അടുത്ത വര്‍ഷം ട്രംപ് തുര്‍ക്കി സന്ദര്‍ശിക്കുമെന്ന് അങ്കാറയിലെ പ്രസിഡന്റിന്‍െ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു. തിങ്കളാഴ്ച തുര്‍ക്കി ക്യാബിനറ്റ് യോഗത്തിനു ശേഷം പ്രസിഡന്റിന്റെ വക്താവ് ഇബ്രാഹിം കലിന്‍ ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. അതേസമയം, സന്ദര്‍ശന തീയതി പ്രഖ്യാപിച്ചിട്ടില്ല.

ഇക്കാര്യം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഭാവിയിലേക്കുള്ള ഒരു സാധ്യതയാണ് കൂടിക്കാഴ്ച തുറന്നിടുന്നതെന്നും മറ്റൊന്നും തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മേയില്‍ ഉര്‍ദുഗാന്‍ വൈറ്റ് ഹൗസ് സന്ദര്‍ശിച്ചിരുന്നു. സിറിയയില്‍ നിന്നും യു.എസ് സൈന്യത്തെ പിന്‍വലിക്കുന്നതായി കഴിഞ്ഞയാഴ്ച ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെ ഉര്‍ദുഗാന്‍ ട്രംപുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയരുന്നെന്നും അപ്പോള്‍ സന്ദര്‍ശനം സൂചിപ്പിച്ചതായും കലിന്‍ പറഞ്ഞു.

Related Articles