Current Date

Search
Close this search box.
Search
Close this search box.

യെമന്‍ യുദ്ധം: യു.എസ് ഇടപെടല്‍ അവസാനിപ്പക്കണമെന്ന ബില്‍ ട്രംപ് വീറ്റോ ചെയ്തു

വാഷിങ്ടണ്‍: യെമന്‍ യുദ്ധത്തില്‍ യു.എസിന്റെ ഇടപെടല്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.എസ് കോണ്‍ഗ്രസ് പാസാക്കിയ ബില്‍ പ്രസിഡന്റ് ട്രംപ് വീറ്റോ ചെയ്തു. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യെമനിലെ ആഭ്യന്തര യുദ്ധത്തിന് യു.എസ് നല്‍കുന്ന സൈനിക സഹായം നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ നേരത്തെ പ്രമേയം പാസാക്കിയിരുന്നു.

തുടര്‍ന്ന് ബുധനാഴ്ചയാണ് കോണ്‍ഗ്രസ് പ്രമേയത്തെ മറികടന്ന് ട്രംപ് ബില്‍ വീറ്റോ ചെയ്തത്. ഈ പ്രമേയം അനാവശ്യവും അപകടകരവുമാണ്. മാത്രമല്ല ഇത് എന്റെ ഭരണഘടനാപരമായ അധികാരങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നതുമാണ്. ഇന്നും ഭാവിയിലും ഇത് അമേരിക്കയിലെ പൗരന്മാരുടെയും ധീരമായി സേവനം ചെയ്യുന്നവരുടെയും ജീവന്‍ അപടകടത്തിലാക്കുന്നതുമാണ്. ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു.

Related Articles