Current Date

Search
Close this search box.
Search
Close this search box.

കോണ്‍ഗ്രസ് വനിത അംഗങ്ങളെ അധിക്ഷേപിച്ച് ട്രംപ്

വാഷിങ്ടണ്‍: യു.എസ് കോണ്‍ഗ്രസിലെ ഏതാനും വനിത അംഗങ്ങളെ വംശീയമായി അവഹേളിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റ്. ന്യൂയോര്‍കില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗമായ അലക്‌സാന്‍ഡ്രിയ ഒകാഷ്യോ കോര്‍ടസ്,മിനസോട്ടയില്‍ നിന്നുള്ള ഇല്‍ഹാന്‍ ഒമര്‍,അയന്ന പ്രസ്‌ലി,റാഷിദ തലൈബ് എന്നിവര്‍ക്കെതിരെയാണ് ട്രംപ് പരാമര്‍ശം നടത്തിയത്.

ഇവരുടെ പേരുകള്‍ എടുത്ത് പറഞ്ഞില്ലെങ്കിലും ട്വീറ്റ് ഇവരെയാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാണ്. ‘പുരോഗമന കോണ്‍ഗ്രസ് സ്ത്രീകള്‍ എന്നവകാശപ്പെടുന്നവര്‍ അവരുടെ രാജ്യങ്ങളിലേക്ക് തന്നെ തിരിച്ചു പോകണം. അവരുടെ രാജ്യം ഏറ്റവും വലിയ ദുരന്തവും മോശവും അഴിമതിയും ഉള്ള രാജ്യമാണ്. എന്നാല്‍ ലോകത്തെ ഏറ്റവും വലിയതും ശക്തമായതുമായ രാഷ്ട്രമാണ് അമേരിക്ക എന്നും സര്‍ക്കാര്‍ എങ്ങിനെ പ്രവര്‍ത്തിക്കണമെന്ന് അറിയാമെന്നുമാണ്’ ട്രംപ് ട്വീറ്റ് ചെയ്തത്. എന്തുകൊണ്ടാണ് അവര്‍ അവരുടെ രാജ്യത്തേക്ക് തിരിച്ചുപോയി അവിടുത്തെ കുറ്റകൃത്യങ്ങളും മറ്റും പരിഹരിക്കാത്തതെന്നും ട്രംപ് പരിഹസിച്ചു. ഞായറാഴ്ചയാണ് ട്രംപ് ട്വിറ്ററില്‍ വംശീയമായി അധിക്ഷേപിച്ച് പോസ്റ്റ് ചെയ്തത്.

നേരത്തെ ട്രംപിന്റെ വംശീയ വിദ്വേഷങ്ങള്‍ക്കെതിരെയും മുസ്‌ലിം,കുടിയേറ്റ വിരുദ്ധതയെയും ചോദ്യം ചെയ്ത് ഈ കോണ്‍ഗ്രസ് വനിതകള്‍ രംഗത്തു വന്നിരുന്നു. ട്രംപിന്റെ ഇസ്രായേല്‍ ബന്ധത്തിനെതിരെയും വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്.

Related Articles