Current Date

Search
Close this search box.
Search
Close this search box.

ഉയിഗൂര്‍ ബില്ലില്‍ ഒപ്പുവെച്ച് ട്രംപ്

വാഷിങ്ടണ്‍: ചൈനയുമായുള്ള ഉലച്ചില്‍ തുടരുന്നതിനിടെ ഉയിഗൂര്‍ ബില്ലില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ഉയിഗൂര്‍ മുസ്ലിം വംശജര്‍ക്കെതിരെ ചൈന നടത്തിയ അടിച്ചമര്‍ത്തലില്‍ ഉദ്യോഗ്‌സഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുള്ള ബില്ലില്‍ ആണ് കഴിഞ്ഞ ദിവസം ട്രംപ് ഒപ്പുവെച്ചത്.

മനുഷ്യാവകാശ ലംഘനങ്ങള്‍, തടങ്കലിലെ ക്രൂരമായ പീഡനങ്ങള്‍,നിര്‍ബന്ധിച്ച് തൊഴിലെടുപ്പിക്കുന്നത് തുടങ്ങി ചൈനയിലെ ഉയിഗൂറുകളെ വംശീയമായും മതവിശ്വാസം ഇല്ലാതാക്കുന്നതും ലക്ഷ്യമിട്ട് നടത്തിയ വേട്ടയില്‍ നടപടി ആവശ്യപ്പെട്ടുള്ളതാണ് ബില്ല്. ഇതുമായി ബന്ധപ്പെട്ട നിയമനിര്‍മാണ് യു.എസ് കോണ്‍ഗ്രസ് പാസാക്കിയിരുന്നു. 2020ലെ ഉയിഗൂര്‍ മനുഷ്യാവകാശ നിയം എന്നു പേരുള്ള ഈ ബില്‍ 2020 മേയിലാണ് ട്രംപിന് ഒപ്പുവെക്കാനായി കോണ്‍ഗ്രസ് അയച്ചു കൊടുത്തത്. കോവിഡ് പശ്ചാതലത്തില്‍ ചൈനയുമായി കൊമ്പു കോര്‍ക്കുന്ന ട്രംപിന് ഇതും രാഷ്ട്രീയ ആയുധമാക്കുകയാണ്.

Related Articles