Current Date

Search
Close this search box.
Search
Close this search box.

‘ഇത് ഞാന്‍ ആഗ്രഹിച്ചിരുന്നില്ല, വളരെ വേഗമായിപ്പോയി’, സാരിഫിന്റെ സന്ദര്‍ശനത്തില്‍ പ്രതികരിച്ച് ട്രംപ്

പാരിസ്: ഫ്രാന്‍സില്‍ വെച്ച് നടക്കുന്ന ജി 7 ഉച്ചകോടിയില്‍ അപ്രതീക്ഷിതമായി ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സാരിഫ് പങ്കെടുത്തതിനെക്കുറിച്ച് പ്രതികരിച്ച് ട്രംപ് രംഗത്തെത്തി. ‘എനിക്കറിയാമായിരുന്നു അദ്ദേഹം വരുന്നുണ്ടെന്ന്. മാക്രോണ്‍ ചെയ്തത് എല്ലാം എനിക്കറിയാം. അതിനെ ഞാന്‍ അംഗീകരിക്കുകയും ചെയ്യുന്നു.

അദ്ദേഹം എന്നോട് അനുവാദം ചോദിച്ചിരുന്നു. എന്നിരുന്നാലും സാരിഫുമായി ഇരിക്കാന്‍ പറ്റിയ ശരിയായ സമയമാണോ ഇത് എന്ന് മാക്രോണ്‍ ചിന്തിച്ചില്ല. ഈ കൂടിക്കാഴ്ച വളരെ വേഗമേറിയതായിപ്പോയി. എനിക്ക് ഇത് ആവശ്യമില്ല’-ട്രംപ് പ്രതികരിച്ചു.

ജി 7 ഉച്ചകോടിയില്‍ അപ്രതീക്ഷിതമായി പങ്കെടുക്കാനെത്തിയ ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫും ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഞായറാഴ്ചയാണ് മാക്രോണിന്റെ പ്രത്യേകം
ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായാണ് സാരിഫും മാക്രോണും ഫ്രാന്‍സ് വിദേശകാര്യ മന്ത്രി ജീന്‍ യെസും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.

Related Articles