Current Date

Search
Close this search box.
Search
Close this search box.

പശ്ചിമേഷ്യന്‍ സമാധാന പദ്ധതി ചൊവ്വാഴ്ച പുറത്തിറക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: ഏറെ വിവാദമായ ട്രംപിന്റെ പശ്ചിമേഷ്യന്‍ സമാധാന പദ്ധതി അടുത്തയാഴ്ച പ്രസിദ്ധപ്പെടുത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു യു.എസ് സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി പദ്ധതി പുറത്തിറക്കാനാണ് ട്രംപ് ഭരണകൂടം ആലോചിക്കുന്നത്. വ്യാഴാഴ്ച മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തില്‍ എന്റെ പ്ലാനിനോട് ഫലസ്തീനികള്‍ പ്രതികൂലമായിട്ടാകും പ്രതികരിക്കുകയെന്നും എന്നാല്‍ ഇത് അവര്‍ക്ക് ഗുണം ചെയ്യുമെന്നും ട്രംപ് പറഞ്ഞു.

‘ഇതൊരു ബൃഹത്തായി പദ്ധതിയാണ്. ഇത് ശരിക്കും പ്രാവര്‍ത്തികമാകുന്ന ഒരു പ്ലാന്‍ ആണ്’ അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച വൈറ്റ് ഹൗസില്‍ വെച്ചാണ് നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തുന്നത്. നെതന്യാഹുവിന്റെ മുഖ്യ തെരഞ്ഞെടുപ്പ് എതിരാളിയായ ബെന്നി ഗാന്റ്‌സുമായും ട്രംപ് കൂടിക്കാഴ്ച നടത്തുന്നുണ്ട്.

Related Articles