Current Date

Search
Close this search box.
Search
Close this search box.

ട്രംപ്-പുടിന്‍ ചര്‍ച്ചക്ക് നിര്‍ദേശിച്ച് ഇസ്രായേല്‍,സൗദി,യു.എ.ഇ രംഗത്ത്

ന്യൂയോര്‍ക്ക്: സിറിയയില്‍ ഇറാന്റെ സ്വാധീനം തടയാനായി യു.എസിനോടും റഷ്യയോടും ഇടപെടാനാവശ്യപ്പെട്ട് സൗദിയും യു.എ.ഇയും ഇസ്രായേലും രംഗത്ത്. ഉക്രൈനുമായി ബന്ധപ്പെട്ടുള്ള ഉപരോധം പുന:പരിശോധിക്കണമെന്നും അറബ് രാജ്യങ്ങള്‍ യു.എസിനോടാവശ്യപ്പെട്ടിട്ടുണ്ട്.

ട്രംപും പുടിനും തമ്മില്‍ നയതന്ത്ര ചര്‍ച്ചകള്‍ നടത്താന്‍ യു.എ.ഇ,ഇസ്രായേല്‍,സൗദി രാജ്യങ്ങളിലെ പ്രതിനിധികള്‍ ഓരോരുത്തരും പ്രത്യേകം തന്നെ ഇരു നേതാക്കളോടും ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്കര്‍ മാഗസിന്‍ ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

സിറിയയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഇറാന്‍ ശ്രമിക്കുന്നതിനെതിരെയും സിറിയയില്‍ നിന്നും ഇറാനെ പുറത്താക്കാന്‍ ഇടപെടണമെന്നുമാണ് അറബ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടതെന്ന് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്രായേലിനെ നേരിടാന്‍ സിറിയയില്‍ ഇറാന്‍ സൈനിക സാന്നിധ്യം ശക്തമാക്കാനൊരുങ്ങുകയാണെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇറാനെ നേരിടാന്‍ ഇസ്രായേലും ഇസ്രായേലിനെ നേരിടാന്‍ ഇറാനും സിറിയയെ ഉപയോഗപ്പെടുത്തുകയാണ്. ഇറാനും ഹിസ്ബുല്ലയും സിറിയയിലെ ബശ്ശാല്‍ അസദ് ഭരണത്തിന്റെ സഖ്യകക്ഷികളാണ്.

Related Articles