Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാന്‍, ഇറാഖ്: ട്രംപ് പദവി ഒഴിയും മുന്‍പ് സൈന്യത്തെ പിന്‍വലിച്ചേക്കും

വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാന്‍, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ അമേരിക്കന്‍ സൈന്യത്തെ ഉടന്‍ പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. യു.എസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പടിയിറങ്ങും മുന്‍പ് ഡൊണാള്‍ഡ് ട്രംപ് ഈ രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ സൈന്യത്തെ പിന്‍വലിക്കാനൊരുങ്ങുന്നതായി അനദോലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ജനുവരി 20നാണ് ട്രംപ് വൈറ്റ് ഹൗസില്‍ നിന്നും പടിയിറങ്ങുന്നത്. സൈന്യത്തെ പിന്‍വലിക്കാന്‍ ഈ ആഴ്ച തന്നെ ട്രംപ് ഉത്തരവ് നല്‍കുമെന്നാണ് പ്രതീക്ഷ. ഇതുസംബന്ധിച്ച് പെന്റഗണ്‍ ഇതിനകം തന്നെ ‘മുന്നറിയിപ്പ്’ എന്ന പേരില്‍ ഒരു നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജനുവരി 15നകം അഫ്ഗാനിസ്ഥാനില്‍ നിന്നും ഇറാഖില്‍ നിന്നും 2500 വീതം സൈനികരെ പിന്‍വലിച്ചേക്കും. ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ 4500ഉം ഇറാഖില്‍ 3000 സൈനികരുമാണുള്ളത്.

അഫ്ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്‍മാറ്റുന്നതിനെതിരെ യു.എസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പര്‍ വിമര്‍ശിച്ചിരുന്നു. അമേരിക്ക മുന്നോട്ടുവെക്കുന്ന ചില വ്യവസ്ഥകള്‍ അംഗീകരിക്കുന്നത് വരെ സൈന്യത്തെ പിന്‍വലിക്കരുതെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്.

Related Articles