Current Date

Search
Close this search box.
Search
Close this search box.

ട്രംപിന്റെ പശ്ചിമേഷ്യന്‍ പ്ലാന്‍: മാന്ത്രികന്റെ തെറ്റിദ്ധാരണയെന്ന് ഫലസ്തീന്‍ അംബാസിഡര്‍

വാഷിങ്ടണ്‍: ഫലസ്തീന്‍ രാഷ്ട്രത്തെക്കുറിച്ച് കഴിഞ്ഞ ദിവസം മോദി മുന്നോട്ടു വച്ച സമാധാന പ്ലാനുകള്‍ മാന്ത്രികന്റെ തെറ്റിദ്ധാരണ മാത്രമെന്ന് യു.കെയിലെ ഫലസ്തീന്‍ അംബാസിഡര്‍ ഹുസാം സോംലോട് തുറന്നടിച്ചു. ഫലസ്തീന്റെ ആസ്ഥാനമായ അല്‍ ഖുദ്‌സിനെ ഒഴിവാക്കിയും ഇസ്രായേലിന് കൂടുതല്‍ ഭാഗങ്ങള്‍ നല്‍കിയുമുള്ള ഫലസ്തീന്‍ രാഷ്ട്രത്തിനായുള്ള ഉടമ്പടി കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ജറൂസലേമിന് പകരം കിഴക്കന്‍ ജറൂസലേമിനെ ഫലസ്തീന്റെ ആസ്ഥാനമാക്കാനാണ് ട്രംപ് നിര്‍ദേശിക്കുന്നത്. ട്രംപിന്റെ ഈ പ്ലാന്‍ മാന്ത്രികന്റെ തെറ്റായ ധാരണ മാത്രമാണെന്നാണ് കഴിഞ്ഞ ദിവസം ഹുസാം പ്രതികരിച്ചത്. ഗ്രേറ്റര്‍ ഇസ്രായേലിനെയാണ് ട്രംപ് ഭരണകൂടം പിന്തുണക്കുന്നതെന്നും ഇത് ഫലസ്തീന്‍ രാഷ്ട്രപദവിക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

ട്രംപ് അധികാരത്തിലെത്തുന്നതിന് മുന്‍പ് യു.എസ് ഫലസ്തീന്‍ ദൗത്യത്തിന്റെ സമീപത്തെത്തിയിരുന്നു. അന്താരാഷ്ട്ര സമൂഹവുമായി ചേര്‍ന്ന് സമാധാന പ്രക്രിയകള്‍ക്കായി നിരന്തര ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ട്രംപ് ഭരണകൂടം അധികാരത്തിലെത്തിയതോടെ ഇതെല്ലാം തകിടം മറിക്കുകയാണുണ്ടായത്. ട്രംപിന്റെ നേതൃത്വത്തില്‍ നടക്കുന്ന എല്ലാ സമാധാന ചര്‍ച്ചകളും തന്ത്രപരമായി വികലമാക്കലാണ് ചെയ്യുന്നത് അദ്ദേഹം കുറ്റപ്പെടുത്തി.

Related Articles