Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയിലെ മതസ്വാതന്ത്ര്യം: ട്രംപ് മോദിയെ ആശങ്ക അറിയിക്കും

വാഷിങ്ടണ്‍: അടുത്ത ആഴ്ചത്തെ ഇന്ത്യയിലെത്തുന്ന ട്രംപ് മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ രാജ്യത്തെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് മോദിയെ ആശങ്ക അറിയിക്കുമെന്ന് റിപ്പോര്‍ട്ട്. പൗരത്വ ഭേദഗതി നിയമം, മതസ്വാതന്ത്ര്യം എന്നിവയിലുള്ള തങ്ങളുടെ ആശങ്ക അറിയിക്കുമെന്ന് വൈറ്റ് ഹൗസ് ആണ് കഴിഞ്ഞ ദിവസം പ്രസ്താവനയിലൂടെ അറിയിച്ചത്.

ഇന്ത്യയിലെ ജനാധിപത്യ സംവിധാനങ്ങളോട് യു.എസിന് വലിയ ബഹുമാനമാണ് ഉള്ളതെന്നും പൊതുവായും വ്യക്തിപരമായും ലഭിക്കേണ്ട മതസ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയ കാര്യങ്ങള്‍ ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്നും വൈറ്റ് ഹൗസ് വാര്‍ത്തകുറിപ്പില്‍ അറിയിച്ചു. മതസ്വാതന്ത്ര്യത്തിന് വലിയ പ്രാധാന്യമാണുള്ളത്. ഇന്ത്യയിലെ ജനാധിപത്യ പാരമ്പര്യങ്ങളോട് ബഹുമാനമുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

Related Articles