Current Date

Search
Close this search box.
Search
Close this search box.

ആണവ നിരായുധീകരണം: ട്രംപ്-കിം ചര്‍ച്ചയില്‍ ധാരണയായില്ല

ഹാനോയ്: ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനമാകാതെ പിരിഞ്ഞു. ആണവ നിരായുധീകരണം സംബന്ധിച്ച് ഇരു രാഷ്ട്രങ്ങളും തമ്മില്‍ ധാരണയിലെത്താനോ കരാര്‍ ഒപ്പിടാനോ സാധിച്ചില്ല. ഇരുവരും തമ്മില്‍ മണിക്കൂറുകളോളം ചര്‍ച്ച നടത്തിയെങ്കിലും വ്യക്തമായ ധാരണയിലെത്താനോ ആയില്ല.

വൈറ്റ് ഹൗസ് വക്താവ് സായറ സാന്‍ഡേഴ്‌സ് ആണ് ഔദ്യോഗികമായി ഇക്കാര്യമറിയിച്ചത്. ഭാവിയില്‍ ഈ വിഷയത്തില്‍ ധാരണയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട പ്രതിനിധികള്‍ ചര്‍ച്ച നടത്തുമെന്നും അവര്‍ അറിയിച്ചു. കൊറിയന്‍ ഉപഭൂഖണ്ഡത്തെ ആണവവിമുക്തമാക്കുന്നതിനുള്ള ചര്‍ച്ചകളാണ്് ഉച്ചകോടിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇരു നേതാക്കളും തമ്മിലുള്ള രണ്ടാം ഉച്ചകോടിയാണ് വിയറ്റ്‌നാമിലെ ഹാനോയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നത്.

Related Articles