Current Date

Search
Close this search box.
Search
Close this search box.

ട്രംപിന്റെ സമാധാന ഉടമ്പടിയെക്കുറിച്ച് യാതൊന്നുമറിയില്ല: ജോര്‍ദാന്‍ രാജാവ്

പശ്ചിമേഷ്യക്കായുള്ള ട്രംപിന്റെ സമാധാന ഉടമ്പടിയെക്കുറിച്ച് തനിക്ക് യാതൊന്നുമറിയില്ലെന്ന് ജോര്‍ദാന്‍ രാജാവ് അബ്ദുല്ല പറഞ്ഞു. യു.എസിലെ ജൂത സംഘടനയോടാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയത്. ഹാരെറ്റ്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ട്രംപ് ഭരണകൂടം മുന്നോട്ടു വെക്കുന്ന പശ്ചിമേഷ്യന്‍ സമാധാന ഉടമ്പടിയെക്കുറിച്ച് എനിക്ക് യാതൊരു ധാരണയുമില്ല. മറ്റു അറബ് രാഷ്ട്ര നേതാക്കള്‍ക്ക് ഇതിനെക്കുറിച്ച് അറിയുമെന്ന് വിശ്വസിക്കുന്നില്ല. അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്കില്‍ വെച്ച് നടക്കുന്ന യു.എന്‍ ജനറല്‍ അസംബ്ലിക്കു മുന്നോടിയായുള്ള ചര്‍ച്ചക്കിടെയാണ് അമേരിക്കയിലെ ജൂത സംഘടന നേതാക്കളോട് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയത്.

ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്കയുടെ ദ്വിരാഷ്ട്ര ഫോര്‍മുല മറ്റു അറബ് രാഷ്ട്രങ്ങള്‍ അംഗീകരിക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞതായി ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ജോര്‍ദാന്‍- ഫലസ്തീന്‍ കൂട്ടായ്മയാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Related Articles