Current Date

Search
Close this search box.
Search
Close this search box.

ട്രംപ് വംശീയവാദി: റാഷിദ തലൈബ്

വാഷിങ്ടണ്: ട്രംപ് വംശീയവാദിയാണെന്ന് അമേരിക്കന് കോണ്ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്ലിം വനിത റാഷിദ തലൈബ് വിമര്ശിച്ചു. ട്രംപ് കടുത്ത ഒരു വംശീയവാദിയാണെന്നാണ് ഞാന് ശക്തമായി വിമര്ശിക്കുന്നത്. ഇത് ഒരു പക്ഷേ വിവാദപരമാകാം എന്നും വ്യാഴാഴ്ച ദി ഹില് ഓണ്ലൈനിന് നല്കിയ അഭിമുഖത്തില് അവര് പറഞ്ഞു.
 
അദ്ദേഹത്തിന്റെ വാക്കുകളില്,നയങ്ങളില് എല്ലാം ഇത് നമുക്ക് വളരെ വ്യക്തമാണ്. എന്നാല് അദ്ദേഹം ഇപ്പോഴും നമ്മുടെ പ്രസിഡന്റ് ആയി തുടരുകയാണെന്നും അവര് പറഞ്ഞു. എന്നാല് ട്രംപിന്റെ നിലപാടിനെതിരെ താന് പ്രതിഷേധം തുടരുമെന്നും അതില് എനിക്ക് യാതൊരു വിഷയവുമില്ലെന്നും അവര് പറഞ്ഞു.
 
അമേരിക്കന് കോണ്ഗ്രസിലെ ആദ്യ മുസ്ലിം വനിതകള് എന്ന ബഹുമതി നേടിയ റാഷിദയും മിനോസോട്ടയില് നിന്നും വിജയിച്ച ഇല്ഹാന് ഒമറും അടുത്ത മാസമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കുക. അമേരിക്കന് കോണ്ഗ്രസിലെ ആദ്യ ഫലസ്തീന്-അമേരിക്കന് വനിത എന്ന ബഹുമതി കൂടിയാണ് റാഷിദ കരസ്ഥമാക്കിയത്. ഫലസ്തീനില് നിന്നും യു.എസിലേക്ക് കുടിയേറിയതാണ് റാഷിദയുടെ മാതാപിതാക്കള്. അറബ്-അമേരിക്കന് പൗരന്മാര് കൂടുതലായുള്ള മിഷിഗാന് മണ്ഡലത്തില് നിന്നുമാണ് റാഷിദ ചരിത്ര വിജയം കുറിച്ചത്.
 
 

Related Articles