Current Date

Search
Close this search box.
Search
Close this search box.

ഖഷോഗി കൊല്ലപ്പെട്ടിരിക്കാമെന്ന് ട്രംപ് പറഞ്ഞതായി റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: തുര്‍ക്കിയിലെ ഇസ്താംബൂള്‍ എംബസിയില്‍ നിന്നും കാണാതായ സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടിരിക്കാനാണ് സാധ്യതയെന്ന് ഡൊണാള്‍ഡ് ട്രംപ്. റോയിട്ടേഴ്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇത്രയും ദിവസത്തെ അന്വേഷണത്തെയും സൗദിയുടെയും തുര്‍ക്കിയുടെയും അന്വേഷണ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് ട്രംപ് ഇത്തരം നിഗമനത്തിലെത്തിയതെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം യു.എസ് സ്റ്റേറ്റ് സെക്രട്ടറി തുര്‍ക്കി സന്ദര്‍ശിച്ചിരുന്നു. കൊല്ലപ്പെട്ടതാണെങ്കില്‍ സൗദിയുടെ നടപടി വളരെ ഗുരുതരമാണെന്നും ട്രംപ് പറഞ്ഞു.

Related Articles