Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനികള്‍ക്കുള്ള 25 മില്യണ്‍ ഡോളറിന്റെ സഹായം ട്രംപ് റദ്ദാക്കി

വാഷിങ്ടണ്‍: കിഴക്കന്‍ ജറൂസലേമിലെ ആശുപത്രികള്‍ക്കുള്ള അമേരിക്കയുടെ ധനസഹായം ട്രംപ് റദ്ദാക്കി. ഫലസ്തീനികള്‍ക്കുള്ള 25 മില്യണ്‍ ഡോളറിന്റെ സഹായമാണ് ട്രംപ് തടഞ്ഞത്. ശനിയാഴ്ച യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് ഓഫിസ് ആണ് ഇക്കാര്യമറിയിച്ചത്. ഫലസ്തീനികള്‍ക്ക് ഇതുവരെയായി യു.എസ് ചെയ്ത ധനസഹായങ്ങളുടെ വിശദാംശങ്ങള്‍ പഠിക്കാന്‍ ട്രംപ് ആവശ്യപ്പെട്ടിരുന്നു.

ഈ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് കിഴക്കന്‍ ജറൂസലേമിലെ ആശുപത്രികള്‍ക്കുള്ള സഹായം വെട്ടിക്കുറക്കാന്‍ ട്രംപ് ഉത്തരവിട്ടത്. റോയിട്ടേഴ്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഈ ഫണ്ടുകള്‍ പകരം മറ്റു മുന്‍ഗണന വേണ്ട പദ്ധതികള്‍ക്കുവേണ്ടി ഉപയോഗിക്കുമെന്നും അധികൃതര്‍ അറിയിച്ചു. നേരത്തെ ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കുള്ള 200 മില്യണ്‍ ധനസഹായവും ട്രംപ് റദ്ദാക്കിയിരുന്നു.

Related Articles