Current Date

Search
Close this search box.
Search
Close this search box.

ഇറാനെതിരെ അശ്ലീല പരാമര്‍ശവുമായി ട്രംപ്

വാഷിങ്ടണ്‍: ഇറാനെതിരെ അശ്ലീലമായ ഭാഷയില്‍ രൂക്ഷ പ്രതികരണവുമായി വീണ്ടും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. അമേരിക്കയെ ദുര്‍ബലപ്പെടുത്തുന്നതിന്റെ അനന്തര ഫലങ്ങള്‍ ഇറാന്‍ അറിയുമെന്നാണ് അദ്ദേഹം അശ്ലീല പ്രയോഗത്തിലൂടെ ഭീഷണിപ്പെടുത്തിയത്. ഇറാന്‍ അമേരിക്കയെ ശല്യപ്പെടുത്തുകയോ യു.എസിന് ദോഷം വരുത്തുകയോ ചെയ്താല്‍ ഞങ്ങള്‍ ഇതിന് മുന്‍പ് ചെയ്യാത്ത കാര്യങ്ങളായിരിക്കും ചെയ്യുക. ഇക്കാര്യം ഇറാന് അറിയാം. അത് അവരുടെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്. ട്രംപ് തുറന്നടിച്ചു. ഇതിനിടയിലാണ് ട്രംപ് അശ്ലീല പ്രയോഗം നടത്തിയത്.

യു.എസിലെ കണ്‍സര്‍വേറ്റീവ് റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇറാനെതിരെ പ്രകോപിതനായി സംസാരിച്ചത്. ഒരു മണിക്കൂര്‍ നീണ്ടുനിന്ന അഭിമുഖത്തില്‍ അദ്ദേഹം പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് വിഭാഗത്തിലെ എതിരാളികള്‍ക്കെതിരെയും രൂക്ഷമായ ഭാഷയില്‍ ആക്രമമഴിച്ചുവിട്ടു. ഇറാനെതിരെ നീങ്ങുന്നതിന് മുന്‍പ് ചൈനയുമായുള്ള യു.എസിന്റെ ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുള്ള നയരേഖയെക്കുറിച്ചും ട്രംപ് അഭിമുഖത്തില്‍ പറഞ്ഞു. ഇറാനെതിരെ തങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയത് കാരണം നിങ്ങള്‍ക്ക് പശ്ചിമേഷ്യയില്‍ ഭീകരവാദം കാണാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇറാനും അമേരിക്കയും തമ്മില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ശീതയുദ്ധം രൂക്ഷമാണ്. ഇറാനെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം ശക്തമാക്കുമെന്ന് ട്രംപ് ഇടക്കിചെ പറയാറുണ്ട്.

Related Articles