Current Date

Search
Close this search box.
Search
Close this search box.

ഇറാനെ ആക്രമിക്കാന്‍ അനുമതി നല്‍കി ട്രംപ്; ഉടന്‍ പിന്മാറ്റം

വാഷിങ്ടണ്‍: കഴിഞ്ഞ ദിവസം ഇറാന്‍ വ്യോമപരിധിയില്‍ പ്രവേശിച്ച യു.എസ് ഡ്രോണ്‍ വെടിവെച്ചിട്ട ഇറാന് തിരിച്ചടി നല്‍കാന്‍ പ്രസിഡന്റ് ട്രംപ് ഉത്തരവിട്ട് മണിക്കൂറുകള്‍ക്കകം പിന്മാറി. വെള്ളിയാഴ്ചയാണ് ഇറാനു നേരെ വ്യോമാക്രമണം നടത്താന്‍ സൈന്യത്തിന് ട്രംപ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ഉടന്‍ തന്നെ ആക്രമണം നടത്തുന്നതില്‍ നിന്ന് ട്രംപ് പിന്മാറുകയായിരുന്നുവെന്നാണ് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വ്യാഴാഴ്ച ഇറാന്‍ യു.എസ് നിരീക്ഷക ഡ്രോണ്‍ വെടിവെച്ചിട്ടതിന് പിന്നാലെയാണ് ഇറാനു നേരെ റഡാര്‍,മിസൈല്‍ ആക്രമണം നടത്താന്‍ ട്രംപ് അനുമതി നല്‍കിയത്. എന്നാല്‍ ഉടന്‍ തന്നെ ട്രംപ് തീരുമാനത്തില്‍ നിന്നും പിന്‍വലിയുകയായിരുന്നു- ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇതിനായി യുദ്ധ വിമാനങ്ങളും യുദ്ധക്കപ്പലുകളും തയാറായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Related Articles