Current Date

Search
Close this search box.
Search
Close this search box.

ഇറാന്‍ തീ കൊണ്ടാണ് കളിക്കുന്നത്: ട്രംപ്

വാഷിങ്ടണ്‍: അനുവദനീയമായതിനേക്കാള്‍ കൂടുതല്‍ യുറേനിയം ശേഖരിച്ചെന്ന പ്രഖ്യാപനത്തിനു പിന്നാലെ ഇറാന് മുന്നറിയിപ്പുമായി വീണ്ടും അമേരിക്ക രംഗത്തെത്തി. ഇറാന്‍ തീ കൊണ്ടാണ് കളിക്കുന്നതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇറാന്‍ തങ്ങളുടെ നിലപാട് മാറ്റുന്നത് വരെ അവരുടെ മേല്‍ പരമാവധി സമ്മര്‍ദ്ദം ചെലുത്തുമെന്ന് നേരത്തെ വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞിരുന്നു.

2015ല്‍ ഉണ്ടാക്കിയ ആണവ കരാര്‍ അനുസരിച്ച് ഓരോ രാജ്യങ്ങളും സൂക്ഷിക്കാന്‍ പറ്റുന്ന പരമാവധി യുറേനിയത്തിന്റെ തോത് നിശ്ചയിച്ചിരുന്നു. ഇതിനേക്കാള്‍ കൂടുതല്‍ യുറേനിയം കൈവശം വെക്കുമെന്നാണ് കഴിഞ്ഞ ദിവസം ഇറാന്‍ പ്രഖ്യാപിച്ചത്. ഒരു വര്‍ഷം മുന്‍പ് യു.എസ് ആണവ കരാറില്‍ നിന്നും പിന്മാറിയതിനു ശേഷമാണ് ഇറാന്‍ ആദ്യമായി നിലപാട് പരസ്യമായി കടുപ്പിച്ച് രംഗത്തെത്തിയത്. അതേസമയം, ഇറാന്‍ കരാര്‍ ലംഘനമല്ല നടത്തുന്നതെന്നും യു.എസിന്റെ പിന്മാറ്റത്തിനെതിരെ ഇറാന്‍ പ്രതികരിക്കുകയാണ് ചെയ്യുന്നതെന്നും വിദേശകാര്യ മന്ത്രി മുഹമ്മദ് സാരിഫ് പറഞ്ഞു.

Related Articles