Current Date

Search
Close this search box.
Search
Close this search box.

ട്രംപിന്റെ ഉപദേശകനും സംഘവും ഖത്തര്‍, സൗദി സന്ദര്‍ശിക്കുന്നു

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശകനും മരുമകനുമായ ജാരിദ് കൂഷ്‌നറും സംഘവും അവസാനവട്ട സന്ദര്‍ശനത്തിനായി ഖത്തറിലേക്കും സൗദിയിലേക്കും തിരിക്കും. ഇരു ഗള്‍ഫ് രാഷ്ട്രങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളും തര്‍ക്കങ്ങള്‍ക്കും പരിഹാരം ലക്ഷ്യമിട്ടാണ് യാത്രയെന്ന് അമേരിക്കന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഈഴാഴ്ച തന്നെ ഉന്നതതല സംഘം ഇരു രാഷ്ട്രങ്ങളും സന്ദര്‍ശിക്കും. അടുത്ത ഞായറാഴ്ച സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി സൗദി നഗരമായ നിയൂമില്‍ വെച്ചും വരും ദിവസങ്ങളില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായും കൂഷ്‌നറും സംഘവും കൂടിക്കാഴ്ച നടത്തുമെന്നും റോയിട്ടേഴ്‌സ് ന്യൂസ് ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യം ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതായാണ് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടിലുള്ളത്.

സൗദി-ഖത്തര്‍ അനുരഞ്ജന ചര്‍ച്ചകള്‍ക്ക് നേരത്തെയും കൂഷ്‌നര്‍ മുന്‍കൈയെടുത്തിരുന്നു. ജനുവരിയില്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം അധികാരമൊഴിയുന്നതിന് മുന്‍പ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയിലെ അസ്വാരസ്യങ്ങളും തര്‍ക്കങ്ങളും പരിഹരിക്കാനുള്ള അമേരിക്കയുടെ അവസാനവട്ട ശ്രമമാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Related Articles