Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം കുടുംബത്തിന്റെ കൊലപാതകം തീവ്രവാദാക്രമണം: കനേഡിയന്‍ പ്രധാനമന്ത്രി

ഒട്ടാവ: കാനഡയിലെ ഒന്റാരിയോ പ്രവിശ്യയില്‍ മുസ്‌ലിം കുടുംബത്തെ വാഹനം കയറ്റി കൊന്ന സംഭവം തീവ്രവാദാക്രമണമാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. കഴിഞ്ഞയാഴ്ചയാണ് റോഡ് മുറിച്ചുകടക്കുകയായിരുന്ന കുടുംബത്തിന് നേരെ തീവ്രവാദി ട്രക്കിടിച്ച് കൊലപ്പെടുത്തിയത്. നഥാനിയേല്‍ വെല്‍റ്റ്മാന്‍ എന്ന ഇരുപതുകാരനാണ് വംശീയ വിദ്വേഷത്താല്‍ ആക്രമണം നടത്തിയത്. ഇദ്ദേഹത്തെ പിന്നീട് പൊലിസ് അറസ്റ്റ് ചെയ്തു.

കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം അപകടമല്ലെന്നും മനപൂര്‍വമുള്ള ആക്രമണമാണെന്നും മുസ്ലിംകള്‍ ആയതിനാലാണ് പ്രതി കൃത്യം നടത്തിയതെന്നും പിന്നീട് പൊലിസും അറിയിച്ചിരുന്നു.

അതിനു പിന്നാലെയാണ് പ്രധാനമന്ത്രി ട്രൂഡോയും സംഭവം മുസ്ലിം വിദ്വേഷം മൂലമുള്ള ഭീകരാക്രമണമാണെന്ന് പറഞ്ഞത്. ഇസ്ലാമോഫോബിക് ഉദ്ദേശ്യത്തോടെയാണ് പ്രതി ഇത് നടത്തിയതെന്നും ഇതൊരു ഭീകരാക്രമണമാണെന്നും പാര്‍ലമെന്റില്‍ സംസാരിക്കവേ ട്രൂഡോ പറഞ്ഞു. ആക്രമണം ക്രൂരവും ഭീരുത്വം നിറഞ്ഞതും ലജ്ജാവഹവുമാണ്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച ലണ്ടനില്‍ വെച്ചാണ് ഒന്റാരിയോയും അദ്ദേഹത്തിന്റെ മാതാപിതാക്കളും രണ്ട് കുട്ടികളും കൊല്ലപ്പെട്ടത്.

Related Articles