Current Date

Search
Close this search box.
Search
Close this search box.

മുത്തലാഖ് കുറ്റകരമാക്കിയുള്ള ഓര്‍ഡിനന്‍സ് പാസാക്കി

talaq.jpg

ന്യൂഡല്‍ഹി: മുത്തലാഖ് കുറ്റകരമാക്കിയുള്ള ഓര്‍ഡിനന്‍സ് കേന്ദ്ര സര്‍ക്കാര്‍ പാസാക്കി. നേരത്തെ രാജ്യസഭയില്‍ പാസാക്കാന്‍ സാധിക്കാത്ത നിയമമാണ് കേന്ദ്ര മന്ത്രിസഭ ഇപ്പോള്‍ പാസാക്കിയത്. മുസ്‌ലിം വനിതാവകാശ സംരക്ഷണ നിയമ ബില്ലിന്റെ അതേ വ്യവസ്ഥകളാണ് ഓര്‍ഡിനന്‍സിലുള്ളത്.

മൂന്ന് ത്വലാഖുകള്‍ ഒരുമിച്ചു ചൊല്ലുന്നത് ക്രിമിനല്‍ കുറ്റകരമാണെന്നും മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നുമാണ് ബില്ലില്‍ പറയുന്നത്. പാര്‍ലമെന്റില്‍ ഈ ബില്ല് പാസാക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്.

 

Related Articles