Current Date

Search
Close this search box.
Search
Close this search box.

മുത്തലാഖ് ബില്‍: ലോക്‌സഭയില്‍ ശക്തമായി എതിര്‍ത്ത് പ്രതിപക്ഷം

ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ നടക്കുന്നത് ചൂടേറിയ ചര്‍ച്ച. ബില്ലിനെ നിശിതമായി എതിര്‍ത്ത് വിവിധ ലോക്‌സഭാംഗങ്ങള്‍ സഭയില്‍ പ്രതിഷേധം രേഖപ്പെടുത്തി. എം.പിമാരായ ശശി തരൂര്‍,പി.കെ കുഞ്ഞാലിക്കുട്ടി,എന്‍.കെ പ്രേമചന്ദ്രന്‍,കനിമൊഴി എന്നിവരാണ് ബില്ലിനെ ശക്തമായി എതിര്‍ത്ത് വ്യാഴാഴ്ച ലോക്‌സഭയില്‍ സംസാരിച്ചത്. ബില്‍ വിവേചനപരമാണെന്നും മുസ്‌ലിം സംഘടനകളോട് സര്‍ക്കാര്‍ ചര്‍ച്ച നടത്താത്തത് ദുരൂഹമാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. ബില്ല് ഭരണഘടനാ വിരുദ്ധമെന്നും മുസ്ലിംകളെ വേട്ടയാടാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

മുത്തലാഖ് ബില്ലിന്റെ പേരില്‍ മുസ്‌ലിം സ്ത്രീകളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന ആവേശം ഹിന്ദു, ക്രിസ്ത്യന്‍ സ്ത്രീകളുടെ കാര്യത്തില്‍ കാണുന്നില്ലെന്ന് ഡി.എം.കെ അംഗം കനിമൊഴി പറഞ്ഞു. മുസ്‌ലിം സ്ത്രീകളുടെ പേരില്‍ മുസ്‌ലിം പുരുഷന്‍മാരെ ലക്ഷ്യം വെക്കുകയും ജയിലില്‍ അടക്കുകയുമാണ് നടക്കാന്‍ പോകുന്നത്. ഗാര്‍ഹിക പീഡന നിരോധന നിയമം മുത്തലാഖ് ബില്ലിനേക്കാള്‍ ശക്തമാണെന്നും കനിമൊഴി പറഞ്ഞു.

Related Articles