Current Date

Search
Close this search box.
Search
Close this search box.

ഒരു ഹിന്ദു പെണ്‍കുട്ടിയെ നഷ്ടപ്പെട്ടാല്‍ 10 മുസ്ലിം പെണ്‍കുട്ടികളെ വലയിലാക്കണം: പ്രമോദ് മുത്തലിക്

ന്യൂഡല്‍ഹി: ലവ് ജിഹാദിലൂടെ ഒരു ഹിന്ദു പെണ്‍കുട്ടിയെ നഷ്ടപ്പെട്ടാല്‍ 10 മുസ്ലിം പെണ്‍കുട്ടികളെയെങ്കിലും വലയിലാക്കണമെന്നും ഇതിനായി ആവശ്യമെങ്കില്‍ ജോലിയും സുരക്ഷയും നല്‍കുമെന്ന വിവാദ പ്രസ്താവനയുമായി വീണ്ടും തീവ്രഹിന്ദുത്വ നേതാവും ശ്രീരാമ സേന തലവനുമായ പ്രമോദ് മുത്തലിക്. കര്‍ണാടകയിലെ ഹിന്ദു പുരുഷന്മാരോടാണ് ഞായറാഴ്ച അദ്ദേഹം ഇത്തരത്തില്‍ ആഹ്വാനം നടത്തിയത്.

‘കര്‍ണാടകയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്ക് വ്യക്തമായി അറിയാം, അതിന് എന്റെ കൈയില്‍ ഒരു പരിഹാരമുണ്ട്ട ബാഗല്‍കോട്ട് ജില്ലയിലെ ഒരു പരിപാടിയില്‍ മുത്തലിക് പറഞ്ഞു. ലൗ ജിഹാദിലൂടെ ഒരു ഹിന്ദു പെണ്‍കുട്ടിയെ നഷ്ടപ്പെട്ടാല്‍, അതിന് പ്രതികാരമായി 10 മുസ്ലീം പെണ്‍കുട്ടികളെ വലയിലാക്കുകയും പ്രലോഭിപ്പിക്കുകയും വേണം. അങ്ങനെ സംഭവിച്ചാല്‍, ശ്രീരാമസേന അവര്‍ക്ക് പിന്നില്‍ നില്‍ക്കുകയും നിങ്ങള്‍ക്ക് സമ്പൂര്‍ണ്ണ സംരക്ഷണവും തൊഴില്‍ പോലും നല്‍കുകയും ചെയ്യും. ബാഹ്യശക്തികളില്‍ നിന്ന് നമ്മുടെ മതത്തെ സംരക്ഷിക്കണം.
ഹിന്ദു പെണ്‍കുട്ടികള്‍ക്ക് ലൗ ജിഹാദിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കേണ്ടത് ശ്രീരാമസേനയുടെ കടമയാണെന്നും പരിപാടിയില്‍ മുത്തലിക്ക് പറഞ്ഞു.

‘ലൗ ജിഹാദിന്റെ’ ചൂഷണത്തിനിരയായതിനാല്‍ രാജ്യത്തുടനീളം നൂറുകണക്കിന് പെണ്‍കുട്ടികളെയാണ് നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നത്,” അദ്ദേഹം പറഞ്ഞു. ‘ഇതിനെക്കുറിച്ച് പെണ്‍കുട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കാനുള്ള ഉത്തരവാദിത്തം നമ്മള്‍ ഏറ്റെടുക്കണം.

നേരത്തെയും നിരവധി തവണ മുത്തലിക്ക് സമാനമായ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. കര്‍ണാടകയില്‍ 500-ലധികം അനധികൃത പള്ളികള്‍ ഉണ്ടെന്നും അവ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കണമെന്നും ഹിന്ദുത്വ നേതാവ് ആവശ്യപ്പെട്ടിരുന്നു.

Related Articles