Current Date

Search
Close this search box.
Search
Close this search box.

സിറിയയില്‍ നിരോധിത രാസായുധങ്ങള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്

ദമസ്‌കസ്: സിറിയന്‍ യുദ്ധത്തിനിടെ നിരോധിത രാസായുധങ്ങള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. ആഗോള രാസായുധ നിരീക്ഷണ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് കഴിഞ്ഞ ഏപ്രിലില്‍ സിറിയയിലെ ദൂമയില്‍ ക്ലോറിനും സരിനും അടക്കമുള്ള മാരക രാസായുധങ്ങള്‍ ഉപയോഗിച്ചതായി പറയുന്നത്. തലച്ചോറിനെ സാരമായ രീതിയില്‍ ബാധിക്കുന്ന ഇവ കുട്ടികള്‍ക്കു നേരെ വരെ പ്രയോഗിച്ചിട്ടുണ്ട്. റോയിട്ടേഴ്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

2018 ഏപ്രില്‍ ഏഴിന് നടന്ന അക്രമണത്തില്‍ ഡസന്‍ കണക്കിന് സിവിലിയന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ നിരോധിത രാസായുധം ഉപയോഗിച്ചതിനെത്തുടര്‍ന്ന് സിറിയന്‍ സര്‍ക്കാരിനെതിരെ ബ്രിട്ടന്‍,ഫ്രാന്‍സ്,യു.എസ് തുടങ്ങിയ രാഷ്ട്രങ്ങള്‍ വ്യോമാക്രമണങ്ങള്‍ നടത്തിയിരുന്നു. യു.എസ് സിറിയയെ കുറ്റപ്പെടുത്തി രംഗത്തെത്തിയതോടെയാണ് തങ്ങള്‍ രാസായുധം പ്രയോഗിച്ചതായി സിറിയ സമ്മതിച്ചത്. തുടര്‍ന്ന് ഇനി ഉപയോഗിക്കില്ലെന്നു സിറിയ അറിയിച്ചിരുന്നു.

Related Articles