Current Date

Search
Close this search box.
Search
Close this search box.

ആള്‍കൂട്ടക്കൊലക്കെതിരെ ടോള്‍ഫ്രീ നമ്പര്‍ ഒരുക്കി യുനൈറ്റഡ് എഗൈന്‍സ്റ്റ് ഹെയ്റ്റ്

ന്യൂഡല്‍ഹി: രാജ്യത്ത് ദിനംപ്രതി വര്‍ധിച്ചു വരുന്ന പശുവിന്റെ പേരിലുള്ള ആള്‍കൂട്ടകൊലപാതകങ്ങള്‍ക്കെതിരെ പരാതി നല്‍കാന്‍ ടേള്‍ ഫ്രീ നമ്പറുമായി ഇന്ത്യന്‍ ആക്റ്റിവിസ്റ്റുകള്‍. വെറുപ്പിനെതിരെ ഐക്യപ്പെട്ടവരുടെ കൂട്ടായ്മയായ UAH (യുനൈറ്റഡ് എഗൈന്‍സ്റ്റ് ഹെയ്റ്റ്) ന്റെ നേതൃത്വത്തിലാണ് ടോള്‍ഫ്രീ നമ്പര്‍ ഒരുക്കിയത്. 1800 3133 60000 എന്ന നമ്പറില്‍ വിളിച്ചാല്‍ 24 മണിക്കൂറും എല്ലാ സഹായങ്ങളും പിന്തുണയും ലഭിക്കും. ആള്‍ക്കൂട്ട ഗുണ്ടകളുടെ ആക്രമണങ്ങള്‍ക്കിരയായവര്‍ക്കും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും നിയമസഹായങ്ങളും സംഘടന നല്‍കും. ഡല്‍ഹി പ്രസ്‌ക്ലബ് ഇന്ത്യയില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ മുതിര്‍ന്ന അഭിഭാഷകരും ആക്റ്റിവിസ്റ്റുകളും സാമൂഹികപ്രവര്‍ത്തകരും ചേര്‍ന്നാണ് നമ്പര്‍ പ്രകാശനം ചെയ്തത്.

സ്വത്വം കാരണം ആക്രമിക്കപ്പെടുന്ന മുസ്ലിം, ക്രിസ്ത്യന്‍, ദളിത് വിഭാഗങ്ങള്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കുമെന്ന് UAH ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. ആക്രമണത്തിനിരയാകുന്നവര്‍ക്ക് നിയമസഹായം ലഭ്യമാക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിനായി രാജ്യത്തുടനീളം അഭിഭാഷകരുടെ ശൃംഖലയും സംഘടന രൂപീകരിച്ചിട്ടുണ്ട്. ലൈംഗികാതിക്രമങ്ങള്‍ക്കിരയാകുന്നവര്‍ക്കും സഹായം ലഭ്യമാക്കും.

Related Articles