Current Date

Search
Close this search box.
Search
Close this search box.

വിയോജിപ്പുകള്‍ പറഞ്ഞുതീര്‍ക്കാന്‍ ഹമാസും ഫത്ഹും അള്‍ജീരിയയില്‍

അള്‍ജിയേഴ്‌സ്: ഫത്ഹിന്റെയും ഹമാസിന്റെയും നേതൃത്വത്തില്‍ ഫലസ്തീന്‍ വിഭാഗങ്ങള്‍ക്കിടയിലുള്ള ചര്‍ച്ച തലസ്ഥാനമായ അള്‍ജിയേഴ്‌സില്‍ ചൊവ്വാഴ്ച ആരംഭിച്ചു. ആഭ്യന്തര ശൈഥല്യം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ അള്‍ജീരിയയുടെ മധ്യസ്ഥതയിലാണ് ചര്‍ച്ചക്ക് തുടക്കമായിരിക്കുന്നത്. അള്‍ജീരിയിന്‍ പ്രസിഡന്റ് അബ്ദുല്‍ മജീദ് തബൂനിന്റെ ക്ഷണം സ്വീകരിച്ച് ഫലസ്തീന്‍ പ്രതിനിധികള്‍ തിങ്കളാഴ്ച അള്‍ജീരിയയിലെത്തിയിരുന്നു. ആഭ്യന്തര ഭിന്നത അവസാനിപ്പിക്കുന്നതിനും ദേശീയ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനുമായി രണ്ട് ദിവസത്തെ ചര്‍ച്ചക്കാണ് പ്രതിനിധികള്‍ രാജ്യത്തെത്തിയിരിക്കുന്നത് -അല്‍ജസീറ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

ഫലസ്തീന്‍ ഐക്യം യാഥാര്‍ഥ്യമാക്കുന്നതിന് ഫലസ്തീന്‍ ദേശീയ, ഇസ്‌ലാമിക് കക്ഷികള്‍ യോജിക്കുന്ന സഹകരണ-സമഗ്ര കാഴ്ചപ്പാടിലെത്താന്‍ അള്‍ജീരിയ നടത്തിയ ഒരു മാസത്തെ ശ്രമങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തിലൊരു ചര്‍ച്ചയെന്ന് ഫലസ്തീന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഫലസ്തീന്‍ ദേശീയ അനരഞ്ജനം യാഥാര്‍ഥ്യമാക്കാന്‍ അള്‍ജീരിയ ശ്രമങ്ങള്‍ പുനരാരംഭിച്ചതിനെ ഫതഹ് കേന്ദ്ര കമ്മിറ്റി അംഗം അസ്സാം അഹ്‌മദ് സ്വാഗതം ചെയ്തു. പ്രസിഡന്റ് അബ്ദുല്‍ മജീദിന്റെ ക്ഷണപ്രകാരം ദേശീയ അനുരഞ്ജന ചര്‍ച്ചയില്‍ പങ്കാളിയാകാന്‍ ഹമാസ് തലവന്‍ ഇസ്മാഈല്‍ ഹനിയ്യയുടെ നേതൃത്വത്തിലുള്ള സംഘം അള്‍ജീരിയയിലെത്തിയതായി ഹമാസ് തിങ്കളാഴ്ച വൈകീട്ട് അറിയിച്ചിരുന്നു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles