Current Date

Search
Close this search box.
Search
Close this search box.

കര്‍ശന ഉപാധികളോടെ വെസ്റ്റ് ബാങ്ക് സന്ദര്‍ശിക്കാന്‍ തയാറല്ലെന്ന് റാഷിദ തലൈബ്

വാഷിങ്ടണ്‍: യു.എസ് കോണ്‍ഗ്രസ് വനിത അംഗമായ റാഷിദ തലൈബക്ക് കര്‍ശന വ്യവസ്ഥകളോടെ വെസ്റ്റ് ബാങ്ക് സന്ദര്‍ശിക്കാന്‍ ഒടുവില്‍ ഇസ്രായേല്‍ സര്‍ക്കാര്‍ അനുമതി നല്‍കി. എന്നാല്‍ അടിച്ചമര്‍ത്തുന്ന തരത്തിലുള്ള വ്യവസ്ഥകളോടെ ഫലസ്തീന്‍ സന്ദര്‍ശിക്കാന്‍ തയാറല്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ ഫലസ്തീന്‍ വംശജ കൂടിയായ റാഷിദ.

ഇസ്രായേലില്‍ നിന്നും സന്ദര്‍ശിക്കാനുള്ള അനുമതി ലഭിച്ചതിന് ശേഷം തന്നെ നിശബ്ദയാക്കാന്‍ ശ്രമിക്കുകയും ഒരു കുറ്റവാളിയെപ്പോലെയാണ് തന്നെ ഇസ്രായേല്‍ ഭരണകൂടം പരിഗണിക്കുന്നതെന്നും റാഷിദ കുറ്റപ്പെടുത്തി. അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നു വന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസമാണ് റാഷിദക്ക് വെസ്റ്റ് ബാങ്ക് സന്ദര്‍ശിക്കാന്‍ കര്‍ശന ഉപാധികളോടെ ഇസ്രായേല്‍ അനുവാദം നല്‍കിയത്.

മാനുഷിക പരിഗണനയുടെ ഭാഗമായിട്ടാണ് അനുവാദം നല്‍കിയതെന്നായിരുന്നു ഇസ്രായേലിന്റെ വാദം. റാഷിദ തലൈബിന് പുറമെ കോണ്‍ഗ്രസ് അംഗമായ ഇല്‍ഹാന്‍ ഉമറും ഫലസ്തീന്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം കനത്തതോടെ ഒരാള്‍ക്ക് മാത്രം ഇസ്രായേല്‍ അനുമതി നല്‍കുകയായിരുന്നു.

Related Articles