Current Date

Search
Close this search box.
Search
Close this search box.

ടി.കെ: ഇനി ജനമനസ്സുകളില്‍

കുറ്റ്യാടി: പ്രമുഖ ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനും വാഗ്മിയും ജമാഅത്തെ ഇസ്ലാമി മുന്‍ കേരള അമീറും കേന്ദ്ര ശൂറ അംഗവുമായിരുന്ന ടി.കെ അബ്ദുല്ല ഇനി ജനമനസ്സുകളില്‍. കഴിഞ്ഞ ദിവസം അന്തരിച്ച ടി.കെ അബ്ദുല്ലയുടെ മയ്യിത്ത് ശനിയാഴ്ച രാവിലെ കുറ്റ്യാടി പാറക്കടവ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മൃതദേഹം വെള്ളിയാഴ്ച രാത്രി 7 മുതല്‍ ശനിയാഴ്ച രാവിലെ 8 വരെ കുറ്റ്യാടി ഐഡിയല്‍ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ അവസാനമായി ഒരുനോക്കു കാണാനും അന്തിമോപചാരമര്‍പ്പിക്കാനുമായി കേരളത്തിനകത്തും പുറത്തുനിന്നുമായി മത-ജാതി-രാഷ്ട്രീയ ഭേദമന്യേ ആയിരങ്ങളാണ് കുറ്റ്യാടിയിലേക്കൊഴുകിയത്. മത-രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അനുശോചനമറിയിക്കാനെത്തി. വൈകീട്ട് തുടങ്ങിയ മയ്യിത്ത് നമസ്‌കാരം രാവിലെ വരെ തുടര്‍ന്നു.

വൈകീട്ട് നടന്ന ആദ്യത്തെ മയ്യിത്ത് നമസ്‌കാരത്തിന് ടി.കെയുടെ മൂത്ത മകന്‍ ടി.കെ മുഹമ്മദ് ഇഖ്ബാല്‍ നേതൃത്വം നല്‍കി. ശനിയാഴ്ച രാവിലെ നടന്ന മയ്യിത്ത് നമസ്‌കാരത്തിന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ സെക്രട്ടറി ടി ആരിഫലി നേതൃത്വം നല്‍കി.

വൈകീട്ട് നടന്ന ആദ്യത്തെ മയ്യിത്ത് നമസ്‌കാരത്തിന് ടി.കെയുടെ മൂത്ത മകന്‍ ടി.കെ മുഹമ്മദ് ഇഖ്ബാല്‍ നേതൃത്വം നല്‍കി. ശനിയാഴ്ച രാവിലെ നടന്ന മയ്യിത്ത് നമസ്‌കാരത്തിന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ സെക്രട്ടറി ടി ആരിഫലി നേതൃത്വം നല്‍കി.

മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, അബ്ദുസ്സമദ് സമദാനി എം.പി, എം.കെ രാഘവന്‍ എം.പി, എം.എല്‍.എമാരായ കെ.പി കുഞ്ഞമ്മദ് കുട്ടി, കാനത്തില്‍ ജമീല, ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ സെക്രട്ടറി ടി ആരിഫലി, കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്, അസി. അമീര്‍ പി മുജീബ് റഹ്‌മാന്‍,    േക​ന്ദ്ര ശൂ​റാ അം​ഗം അ​ബ്​​ദു​സ്സ​ലാം വാ​ണി​യ​മ്പ​ലം, സം​സ്​​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ടി. അ​ബ്​​ദു​ല്ല​ക്കോ​യ ത​ങ്ങ​ൾ, സെ​ക്ര​ട്ട​റി​മാ​രാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ കാ​ര​കു​ന്ന്, എം.​കെ. മു​ഹ​മ്മ​ദ​ലി,അ​ബ്​​ദു​ൽ​ഹ​ഖിം ന​ദ്​​വി, മാധ്യമം-മീഡിയ വണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുറഹ്‌മാന്‍, കെ.​എ​ൻ.​എം സം​സ്​​ഥാ​ന വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ഹു​സൈ​ൻ മ​ട​വൂ​ർ, എം.​വി. സ​ലീം മൗ​ല​വി, എ​സ്.​ഡി.​പി.െ​എ സം​സ്​​ഥാ​ന വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ പി. ​അ​ബ്​​ദു​ൽ​ഹ​മീ​ദ്, ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി വ​നി​ത വി​ഭാ​ഗം സം​സ്​​ഥാ​ന വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ സ​ഫി​യ അ​ലി, മാ​ധ്യ​മം എ​ഡി​റ്റ​ർ വി.​എം. ഇ​ബ്രാ​ഹിം, ജോ​യ​ൻ​റ്​ എ​ഡി​റ്റ​ർ പി.െ​എ.നൗ​ഷാ​ദ്, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ഇ.എം അംജദ് അലി, സെക്രട്ടറി അന്‍വര്‍ സലാഹുദ്ദീന്‍, വെല്‍ഫെയര്‍ പാര്‍്ട്ടി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി, പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂര്‍ ,െഎ.​പി.​എ​ച്ച്​​ ഡ​യ​റ​ക്​​ട​ർ കൂ​ട്ടി​ൽ മു​ഹ​മ്മ​ദ​ലി, എ​ഡി​റ്റ​ർ വി.​എ. ക​ബീ​ർ, ജി.െ​എ.​ഒ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. ത​മ​ന്ന സു​ൽ​ത്താ​ന, മു​സ്​​ലിം​ലീ​ഗ്​ ജി​ല്ല ട്ര​ഷ​റ​ർ പാ​റ​ക്ക​ൽ അ​ബ്​​ദു​ല്ല, മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ സൂ​പ്പി ന​രി​ക്കാേ​ട്ട​രി തുടങ്ങിയവര്‍ അനുശോചനറിയിച്ചു.

ഖബറടക്കത്തിന് ശേഷം പാറക്കടവ് ജുമാമസ്ജിദില്‍ നടന്ന അനുസ്മരണ യോഗത്തില്‍ ടി. ആരിഫലി, എം.ഐ അബ്ദുല്‍ അസീസ്, പി മുജീബ് റഹ്‌മാന്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഒ അബ്ദുറഹ്‌മാന്‍, അബ്ദുല്‍ ഹകീം നദ്‌വി, നഹാസ് മാള, ഖാലിദ് മൂസ നദ്‌വി, ഇ.എം അംജദ് അലി തുടങ്ങിയവര്‍ സംസാരിച്ചു.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

 

ടി.കെ അബ്ദുല്ല വിടവാങ്ങി- സമ്പൂര്‍ണ ജീവിതരേഖ

 

Related Articles