കാബൂള്‍: താലിബാന്‍ തടവിലാക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്ത ഓസ്‌ട്രേലിയക്കാരന്‍ തിമോത്തി വീക്ക്‌സ് വീണ്ടും അഫ്ഗാനിലെത്തി. താലിബാന്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാനാണ് ഇത്തവണ തിമോത്തി വീക്ക്‌സ് അഫ്ഗാനിലെത്തിയിരിക്കുന്നത്. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുടിനിക്കാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് അഫ്ഗാനിസ്ഥാനിലെ അധ്യാപകനായിരുന്ന വീക്ക്‌സിനെ താലിബാന്‍ അംഗങ്ങള്‍ 2016ലാണ് തട്ടികൊണ്ടുപോകുന്നത്. ഏകദേശം മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2019ലാണ് വീക്ക്‌സിനെ താലിബാന്‍ വിട്ടയച്ചത്. മോചിപ്പിക്കപ്പെട്ടതിന് ശേഷം വീക്ക്‌സ് ഇസ്‌ലാം സ്വീകരിച്ചിരുന്നു.
ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ അഫ്ഗാനിലെത്തിയിരിക്കുന്നത്. നിങ്ങള്‍ക്കറിയാവുന്നതുപോലെ, 2016ലാണ് ഞാന്‍ ആദ്യമായി അഫ്ഗാനിലെത്തുന്നത്. അഫ്ഗാനിസ്ഥാനെ കുറിച്ച് ഒരുപാട് പഠിക്കണമെന്ന ആഗ്രഹവുമായാണ് ഞാന്‍ ഇവിടെയെത്തിയത്. ഇപ്പോള്‍ ഞാന്‍ ആ യാത്ര പൂര്‍ത്തിയാക്കാന്‍ തിരിച്ചെത്തിയിരിക്കുകയാണെന്ന് വീക്ക്‌സ് വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
أَسَرتْه #طالبان لأكثر من 3 سنوات ثم أطلقت سراحه فأعلن إسلامه.. أسترالي يعود إلى #أفغانستان للاحتفال بالذكرى السنوية الأولى لإقامة "الإمارة الإسلامية" pic.twitter.com/sujfMYhvxb
— قناة الجزيرة (@AJArabic) August 13, 2022
ഞാന്‍ പിന്തുണയ്ക്കുന്ന ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ സ്ഥാപിതമായതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാനാണ് ഞാനും വന്നിരിക്കുന്നത്. ഞാന്‍ താലിബാന്‍ അംഗങ്ങള്‍ക്കൊപ്പം മൂന്നിലധികം വര്‍ഷം കഴിഞ്ഞു. മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയാത്ത താലിബാനെ ഞാന്‍ കണ്ടു -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താലിബാന്‍ നേതാവ് അനസ് ഹഖാനിയെയും അദ്ദേഹത്തിന്റെ രണ്ട് കൂട്ടാളികളെയും വിട്ടയച്ച തടവുകാരെ കൈമാറുന്ന കരാറിന്റെ ഭാഗമായി 2019ല്‍, യു.എസ് പൗരനും യൂണിവേഴ്‌സിറ്റി ഓഫ് അഫ്ഗാനിസ്ഥാനിലെ സഹപ്രവര്‍ത്തകനുമായ കെവിന്‍ കിങിനൊപ്പമാണ് തിമോത്തി വീക്ക്‌സ് മോചിപ്പിക്കപ്പെടുന്നത്.
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp